• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയം ഉണ്ടായപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളെ കാണാനില്ല; ഗണേഷ് കുമാർ

news18
Updated: August 28, 2018, 12:12 PM IST
പ്രളയം ഉണ്ടായപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങളെ കാണാനില്ല; ഗണേഷ് കുമാർ
news18
Updated: August 28, 2018, 12:12 PM IST
മലയാള സിനിമയിലെ യുവതാരങ്ങൾക്കെതിരെ ആഞ്ഞടിച്ച് കെ. ബി ഗണേഷ്കുമാർ എംഎൽഎ. കേരളത്തിന് ഒരു വിപത്ത് ഉണ്ടായപ്പോൾ കോടികൾ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങൾ യാതൊരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് ആരോപിച്ചു. താരങ്ങളുടെ പേരെടുത്ത് പറയാതെയായിരുന്നു ഗണേഷിന്റെ വിമർശനം. കൊല്ലം കുരിയോട്ടുമലയിലെ ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കവെയാണ് ഗണേഷ് ഇക്കാര്യം പറഞ്ഞത്.
നമ്മളാരെയും തിരിച്ചറിയുന്നില്ല, കുഴപ്പക്കാരെ മാത്രമെ നമ്മൾ കാണുന്നുള്ളു. നല്ല മനസുള്ള നിശബ്ദമായി സഹായിക്കുന്ന ഒരുപാട് പേരുണ്ട്. കേടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന സിനിമാക്കാരാരെയും കാണുന്നില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി പ്രതിഫലം പറ്റുന്നവരുണ്ട്. ഇവരെയാരെയും കാണാനില്ല. ഇവരിൽ പലരും പ്രസ്താവന ഇറക്കുകയും ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു- ഗണേഷ് കുറ്റപ്പെടുത്തുന്നു.

അഞ്ച് ദിവസത്തേക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന ഹാസ്യ നടന്മാരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലെയുള്ള ചെറിയ താരങ്ങൾ സഹായിച്ചു.  ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നവരിൽ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അഞ്ച് പൈസ കൊടുത്തിട്ടില്ല. ഞാനൊരു കലാകാരനായതുകൊണ്ട് അതിൽ പ്രതിഷേധമുണ്ട്- ഗണേഷ് പറയുന്നു.

പല വിദേശ രാജ്യങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമൊഴുകി. കേരളവുമായി യാതൊരു ബന്ധവുമില്ലാത്തവർ പോലും സഹായിച്ചു. മലയാളികളുടെ സ്നേഹത്തിന്റെ പങ്കുപറ്റുന്ന പല നടന്മാരും അഞ്ച്പൈസ സംഭാവന ചെയ്തിട്ടില്ല. വളരെ കുറച്ചു പേര്‍ മാത്രമാണ് സഹായിച്ചതെന്നും കേരളത്തിന് ദുരിതം വന്നപ്പോൾ എന്ത് ചെയ്തെന്ന് അവരോട് ചോദിക്കണമെന്നും ഗണേഷ് കുമാർ പറയുന്നു.
First published: August 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍