നാണംകുണുങ്ങി എന്നാണ് ഗൗരി ഖാൻ എന്ന താരപത്നിയെ എക്കാലവും ബോളിവുഡ് വിളിച്ചുപോന്നത്. ഒരു ഫോട്ടോക്ക് പോലും പോസ് ചെയ്യാൻ മടിയുള്ള തനി വീട്ടമ്മ. ഭർത്താവ് ഷാരൂഖ് സിനിമകളുടെ തിരക്കിൽ അകപ്പെട്ടപ്പോൾ മക്കളുടെ കാര്യം മാത്രം നോക്കി വീട്ടിലൊതുങ്ങിയ പ്രകൃതക്കാരി.
പക്ഷെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഗൗരി ആളാകെ മാറി. പഴയ നാണം കുണുങ്ങി എങ്ങോ പോയി മറഞ്ഞു. പകരം ബോളിവുഡ് സന്ധ്യകളിൽ നടിമാരെക്കാൾ കിടിലം ഗ്ലാമർ ലുക്കിൽ ഗൗരി പ്രത്യക്ഷപ്പെട്ടു തുടങ്ങി. സിനിമാ നിർമ്മാണത്തിലേക്കും ഇന്റീരിയർ ഡിസൈനിങ്ങിലേക്കും ഗൗരിയുടെ പേരുയർന്ന് കേട്ടുതുടങ്ങി.
ഇപ്പോഴിതാ തകർപ്പൻ നൃത്തം കൊണ്ട് സദസ്സിനെ കീഴടക്കുകയാണ് ഗൗരി. അർമാൻ ജെയ്‌നിന്റെ വിവാഹ സൽക്കാര വേദിയിലാണ് ഷാരൂഖിനൊപ്പം ഗൗരി ആടിത്തകർത്ത്. വൈറൽ വീഡിയോ ചുവടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood stars, Celebrity Couples, Gauri Khan, Shah Rukh Khan