HOME /NEWS /Film / SitaRamam | ദുല്‍ഖറിനൊപ്പം 'മേജര്‍ ശെല്‍വനാ'യി ഗൗതം മോനോന്‍; 'സീതാരാമം' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

SitaRamam | ദുല്‍ഖറിനൊപ്പം 'മേജര്‍ ശെല്‍വനാ'യി ഗൗതം മോനോന്‍; 'സീതാരാമം' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും

2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും

2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും

  • Share this:

    ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിലെ (Sita Ramam)  ഗൗതം വാസുദേവ് മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മേജർ സെൽവൻ എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.  ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

    വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡിയായി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

    ' isDesktop="true" id="543927" youtubeid="G2FA6xE1cEQ" category="film">

    തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും. ദുൽഖർ സൽമാനൊപ്പം, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ വേഷമിടുന്നു.

    സാങ്കേതിക സംഘം: സംവിധായകൻ- ഹനു രാഘവപുടി, നിർമ്മാതാക്കൾ- അശ്വിനി ദത്ത്, ബാനർ- സ്വപ്ന സിനിമ, അവതരിപ്പിക്കുന്നത്- വൈജയന്തി മൂവീസ്, ഡിഒപി- പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, സംഗീത സംവിധായകൻ- വിശാൽ ചന്ദ്രശേഖർ, എഡിറ്റർ- കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ബാബു, കലാസംവിധാനം- വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ; കോസ്റ്റ്യൂം ഡിസൈനർ- ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗീതാ ഗൗതം, പി.ആർ.ഒ.- ആതിര ദിൽജിത്.

    Summary: Character look of Gautham Menon from Dulquer Salmaan starrer Sita Ramam has been released. He appears as Major Selvan. The film is slated for a worldwide release on August 5. The movie is a romantic entertainer having Mrunal Thakkur playing lady lead as Seethalakshmi and Dulquer playing Lt. Ram

    First published:

    Tags: Dulquer salmaan, Gautham Menon, Sita Ramam