നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Lovefully Yours Veda | ഗൗതം വാസുദേവ മേനോന്‍ വീണ്ടും മലയാളത്തിലേക്ക്; ലവ്ഫുള്ളി യുവേഴ്‌സ് വേദയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌

  Lovefully Yours Veda | ഗൗതം വാസുദേവ മേനോന്‍ വീണ്ടും മലയാളത്തിലേക്ക്; ലവ്ഫുള്ളി യുവേഴ്‌സ് വേദയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌

  ഒരു ക്യാംപസ് ചിത്രമായിരിക്കും 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യെന്നാണ് സൂചന

  • Share this:
   ട്രാന്‍സിന്‌ ശേഷം ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യുടെ (Lovefully Yours Veda) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രഘേഷ് സുകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

   രജിഷ വിജയന്‍, ശ്രീനാഥ് ഭാസി, വെങ്കിടേഷ്, അനിഖ സുരേന്ദ്രന്‍, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഒരു ക്യാംപസ് ചിത്രമായിരിക്കും 'ലവ്ഫുള്ളി യുവേഴ്‌സ് വേദ'യെന്നാണ് സൂചന. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാബു വൈലതുരാണ് ചിത്രത്തിന്റെ തിരക്കഥ.

   രാധാകൃഷ്ണന്‍ ഖാലയില്‍, റുവിന്‍ വിശ്വസം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. വിബീഷി വിജയന്‍ ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. ഹാരിസ് ദേശമാണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. റിന്നി ദിവാകറാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.   പ്രഘേഷ് സുകുമാരന്‍ ചിത്രത്തിന്റെ പൂജ ഇന്ന് നടക്കുമെന്നാണ് അറിയുന്നത്. ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റിഷാജ് മൊഹമ്മദാണ് ചിത്രത്തിന്റെ സ്റ്റില്‍സ്. എ എസ് ദിനേശാണ് ചിത്രത്തിന്റെ വാര്‍ത്താ പ്രചരണം.

   'ആരോമല്‍ താരമായ്'; 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്ത്

   മലയാളി സിനിമാ പ്രേമികള്‍ ഏറെ ചിത്രമാണ് ടൊവീനോ തോമസ് (Tovino Thomas) നായകനാവുന്ന മിന്നല്‍ മുരളി. (Minnal Murali) ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(lyrical video) പുറത്ത് വിട്ടിരിക്കുകയാണ്  അണിയറ പ്രവർത്തകർ.

   'ആരോമല്‍ താരമായ്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മാമ്മനും സൂരജ് സന്തോഷും ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത് .

   ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ചിത്രം മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്.

   സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
   Published by:Karthika M
   First published:
   )}