നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Gayathri Arun | 'അച്ചപ്പം കഥകൾ' കേൾക്കാൻ ഇനി അച്ഛനില്ല; അച്ഛനെ നഷ്‌ടമായ വേദനയിൽ ഗായത്രി

  Gayathri Arun | 'അച്ചപ്പം കഥകൾ' കേൾക്കാൻ ഇനി അച്ഛനില്ല; അച്ഛനെ നഷ്‌ടമായ വേദനയിൽ ഗായത്രി

  Gayathri Arun pens a heartfelt note after losing her dad | അച്ഛനെപ്പറഞ്ഞ് കേൾപ്പിക്കാൻ വേണ്ടി എഴുതിയ കഥകൾ പൂർത്തിയായതും അച്ഛനെ നഷ്‌ടപ്പെട്ട, ദീപ്തി ഐ.പി.എസ്. ആയി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായത്രി

  ഗായത്രിയും അച്ഛനും

  ഗായത്രിയും അച്ഛനും

  • Share this:
   'പരസ്പരം' എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'ദീപ്തി ഐ.പി.എസ്. ആയ താരമാണ് ഗായത്രി അരുൺ. പിന്നീട് വെള്ളിത്തിരയിൽ എത്തിയെങ്കിലും ഇന്നും ഗായത്രിയെ പ്രേക്ഷകർ സ്നേഹിക്കുന്നത് ആ ഐ.പി.എസ്കാരിയായാണ്. തൃശൂർ പൂരം സിനിമയിൽ ജയസൂര്യയുടെ അമ്മയുടെ വേഷത്തിൽ ഗായത്രി പ്രത്യക്ഷപ്പെട്ടു. കുട്ടിക്കാലത്തെ രംഗങ്ങളായതിനാൽ ജയസൂര്യയുടെ മകൻ അദ്വൈതിനൊപ്പമായിരുന്നു ഗായത്രി അഭിനയിച്ച ഭാഗങ്ങൾ ചിത്രീകരിച്ചത്.

   ഇപ്പോൾ ഒരു ഫേസ്ബുക് കുറിപ്പുമായി ഗായത്രി എത്തുന്നു. അച്ഛനെ പറഞ്ഞു കേൾപ്പിക്കാൻ കാത്തിരുന്ന 'അച്ചപ്പം കഥകൾ' എഴുതി പൂർത്തിയാക്കി വന്നപ്പോഴേക്കും അച്ഛനെ നഷ്‌ടപ്പെട്ട അവസ്ഥയാണ് ഗായത്രിയുടെ വാക്കുകളിൽ. പോസ്റ്റ് ചുവടെ:

   "അച്ഛൻ പോയിട്ട് ഒരു മാസം. അച്ചപ്പം കഥകൾ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു, ആ കളിയാക്കൽ ഏറ്റവും രസിക്കുന്നത് അച്ഛൻ തന്നെ ആവും എന്ന ഉറപ്പോടെ. ആദ്യത്തെ കഥ വായിച്ച്‌ ഒരു സുഹൃത്ത് പറഞ്ഞു ഒരു പത്തു കഥകൾ എഴുതൂ നമുക്ക് അത് ഒരു പുസ്തകമാക്കാം എന്ന്. ആദ്യം അത് തമാശയായി തോന്നിയെങ്കിലും അച്ഛനോട് പറഞ്ഞപ്പോ കിട്ടിയ മറുപടി, പത്തോ! ഒരു നൂറു കഥകൾ പറഞ്ഞുതരാം എന്നായിരുന്നു. അപ്പോൾത്തന്നെ വന്നു പഴയ ഒരു പ്രേമലേഖനം കഥ!
   View this post on Instagram

   'അച്ചപ്പം കഥകൾ ' ഒരു വാക്ക് : അച്ഛൻ പോയിട്ട് ഒരു മാസം. അച്ചപ്പം കഥകൾ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു, ആ കളിയാക്കൽ ഏറ്റവും രസിക്കുന്നത് അച്ഛൻ തന്നെ ആവും എന്ന ഉറപ്പോടെ. ആദ്യത്തെ കഥ വായിച്ച്‌ ഒരു സുഹൃത്ത് പറഞ്ഞു ഒരു പത്തു കഥകൾ എഴുതൂ നമുക്ക് അത് ഒരു പുസ്തകമാക്കാം എന്ന്. ആദ്യം അത് തമാശയായി തോന്നിയെങ്കിലും അച്ഛനോട് പറഞ്ഞപ്പോ കിട്ടിയ മറുപടി, പത്തോ! ഒരു നൂറു കഥകൾ പറഞ്ഞുതരാം എന്നായിരുന്നു. അപ്പോൾത്തന്നെ വന്നു പഴയ ഒരു പ്രേമലേഖനം കഥ! ആദ്യത്തെ രണ്ടു കഥകളിലും അച്ഛനെ കുറിച്ചുള്ള തമാശകൾ ആയിരുന്നു. അതൊക്കെ വായിച്ചു കേട്ടപ്പോ വല്യ പൊട്ടിച്ചിരികൾ ആയിരുന്നു അച്ഛന്റെ പ്രതികരണം. 'ഇങ്ങനെ ആയാൽ പത്തെണ്ണം ആകുമ്പോ എനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റൂല്ലല്ലോ ലേഖേ' എന്നൊരു ഗദ്ഗദവും. പക്ഷെ മൂന്നാമത്തെ കഥയായ് ഞാൻ എഴുതിയത് അച്ഛന്റെ ഒപ്പമുള്ള ഒരു ബാല്യകാല ഓർമയാണ്. അതിലെ ഓരോ വരികൾ എഴുതിയതും അത് വായിച്ച്‌ കേൾക്കുമ്പോഴുള്ള അച്ഛന്റെ മുഖം മനസ്സിൽ കണ്ടുകൊണ്ടാണ്. അത് അച്ഛന് വായിച്ചു കൊടുക്കാൻ പോയത് അച്ഛൻ പോയതിന് മൂന്ന് ദിവസം മുന്നേയും. അന്ന് പക്ഷെ നിർഭാഗ്യവശാൽ അച്ഛനെ അത് വായിച്ച്‌ കേൾപ്പിക്കാൻ കഴിഞ്ഞില്ല. ഇനി 'അച്ചപ്പം കഥകൾക്ക്' ഒരു തുടർച്ച ഉണ്ടാകുമോ എന്നറിയില്ല. അച്ഛനെ വായിച്ച്‌ കേൾപ്പിക്കാൻ കഴിയാതിരുന്ന ആ കഥ, അല്ല ആ ഓർമ്മക്കുറിപ്പ് ഇവിടെ കുറിക്കുന്നു, വാക്കുകളോ അക്ഷരങ്ങളോ ആവശ്യമില്ലാത്ത ലോകത്തിരുന്നു അച്ചപ്പം വായിക്കും എന്ന ഉറപ്പോടെ... Thank you @a_r_bhavya for making this into a drawing.. SWIPE to read the story...


   A post shared by Gayathri Arun (@gayathri__arun) on


   ആദ്യത്തെ രണ്ടു കഥകളിലും അച്ഛനെ കുറിച്ചുള്ള തമാശകൾ
   ആയിരുന്നു. അതൊക്കെ വായിച്ചു കേട്ടപ്പോ വല്യ പൊട്ടിച്ചിരികൾ ആയിരുന്നു അച്ഛന്റെ പ്രതികരണം. 'ഇങ്ങനെ ആയാൽ പത്തെണ്ണം ആകുമ്പോ എനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റൂല്ലല്ലോ ലേഖേ' എന്നൊരു ഗദ്ഗദവും. പക്ഷെ മൂന്നാമത്തെ കഥയായ് ഞാൻ എഴുതിയത് അച്ഛന്റെ ഒപ്പമുള്ള ഒരു ബാല്യകാല ഓർമയാണ്. അതിലെ ഓരോ വരികൾ എഴുതിയതും അത് വായിച്ച്‌ കേൾക്കുമ്പോഴുള്ള അച്ഛന്റെ മുഖം മനസ്സിൽ കണ്ടുകൊണ്ടാണ്. അത് അച്ഛന് വായിച്ചു കൊടുക്കാൻ പോയത് അച്ഛൻ പോയതിന് മൂന്ന് ദിവസം മുന്നേയും. അന്ന് പക്ഷെ നിർഭാഗ്യവശാൽ അച്ഛനെ അത് വായിച്ച്‌ കേൾപ്പിക്കാൻ കഴിഞ്ഞില്ല.

   ഇനി 'അച്ചപ്പം കഥകൾക്ക്' ഒരു തുടർച്ച ഉണ്ടാകുമോ എന്നറിയില്ല. അച്ഛനെ വായിച്ച്‌ കേൾപ്പിക്കാൻ കഴിയാതിരുന്ന ആ കഥ, അല്ല ആ ഓർമ്മക്കുറിപ്പ് ഇവിടെ കുറിക്കുന്നു, വാക്കുകളോ അക്ഷരങ്ങളോ ആവശ്യമില്ലാത്ത ലോകത്തിരുന്നു അച്ചപ്പം വായിക്കും എന്ന ഉറപ്പോടെ."
   Published by:meera
   First published:
   )}