• HOME
  • »
  • NEWS
  • »
  • film
  • »
  • Gayathri Suresh | അഭിനയം മാത്രമല്ല പാട്ടും ഇവിടെ വഴങ്ങും; സിനിമയില്‍ പാടി ഗായത്രി സുരേഷ്

Gayathri Suresh | അഭിനയം മാത്രമല്ല പാട്ടും ഇവിടെ വഴങ്ങും; സിനിമയില്‍ പാടി ഗായത്രി സുരേഷ്

എസ്‌കേപ്പ് എന്ന പാന്‍ ഇന്ത്യന്‍ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ്, ജാസ്സി ഗിഫ്റ്റിനൊപ്പം പാടിയത്.

  • Share this:
    സിനിമയില്‍ പിന്നണി ഗാന രംഗത്തേക്ക് പ്രശസ്ത നടി ഗായത്രി സുരേഷ്. സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന പാന്‍ ഇന്ത്യന്‍ സൈക്കോ സിനിമയിലാണ് ഗായത്രി സുരേഷ്, ജാസ്സി ഗിഫ്റ്റിനൊപ്പം പാടിയത്.

    സാനന്ദ് ജോര്‍ജ് ഗ്രേസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയത് വിനു വിജയ് ആണ്. അടുത്ത വാരം ഗാനം പ്രേക്ഷകരിലേക്ക് എത്തും. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ ആണ് ഗായത്രി സുരേഷ് ഇക്കാര്യം പ്രേക്ഷകരെ അറീയിച്ചത്.

    വ്യത്യസ്ത ശൈലിയില്‍ പുതുമ അവലംബിച്ച് മലയാളത്തിലെത്തുന്ന എസ്‌കേപ്പ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ സര്‍ഷിക്ക് റോഷനാണ്. എസ് ആര്‍ ബിഗ് സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്




    ഗായത്രി സുരേഷിനെ കൂടാതെ ശ്രീവിദ്യ മുല്ലശേരി, അരുണ്‍ കുമാര്‍ സന്തോഷ് കീഴാറ്റൂര്‍, നന്ദന്‍ ഉണ്ണി, വിനോദ് കോവൂര്‍, ഷാജു ശ്രീധര്‍, ദിനേശ് പണിക്കര്‍ ഉള്‍പ്പെടെ മുപ്പത്തി അഞ്ചോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ സജീഷ് രാജും, എഡിറ്റിംഗ് സന്ദീപ് നന്ദകുമാറുമാണ്.

    മുഖംമൂടി അണിഞ്ഞ് വരുന്ന സൈക്കോ ആണ് സിനിമയുടെ പ്രധാന ആകര്‍ഷീണിയത. മലയാളത്തില്‍ ഇത്തരം ഒരു ചിത്രം ആദ്യമായാണ്. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍
    Published by:Karthika M
    First published: