നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഞാനല്ലേ ഭംഗി', ആദ്യം ചിത്രം പിന്നെ ചിരി; ഗീതു, മഞ്ജു, സംയുക്ത; പ്രിയ സുഹൃത്തുക്കള്‍ ഒന്നിച്ചപ്പോള്‍

    'ഞാനല്ലേ ഭംഗി', ആദ്യം ചിത്രം പിന്നെ ചിരി; ഗീതു, മഞ്ജു, സംയുക്ത; പ്രിയ സുഹൃത്തുക്കള്‍ ഒന്നിച്ചപ്പോള്‍

    മലയാളത്തിന്റെ പ്രിയ നടിമാര്‍ ഒന്നിച്ചപ്പോഴെടുത്ത ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു വോഹന്‍ദാസ്

    • Share this:
      മലയാളികളുടെ ഇഷ്ട താരങ്ങളായ മഞ്ജു വാര്യരും സംയുക്തയും ഗീതു മോഹന്‍ദാസും അടുത്ത സുഹൃത്തുക്കളാണ്. സമയം കിട്ടുമ്പോഴെല്ലാം ഒന്നിച്ചു കൂടുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും ഇവര്‍ മറക്കാറില്ല. ഇപ്പോഴിതാ, മൂവരും ഒന്നിച്ചപ്പോഴെടുത്ത ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു വോഹന്‍ദാസ്.

      കാഷ്വല്‍ അപ്പിയറന്‍സില്‍ സിമ്പിളായി പോസ് ചെയ്യുന്ന താരങ്ങളെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ചിരിയും കളിയും നിറയുന്ന ചിത്രത്തിന് കമന്റുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്.




      സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഈ താരങ്ങളെല്ലാം. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കുന്നതും യാത്രകള്‍ ഒരുമിച്ച് പോവുന്നതുമെല്ലാം ഇവര്‍ക്ക് സന്തോഷമാണ്. അതിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുവാനും ഇവര്‍ മടിക്കാറില്ല.



      കഴിഞ്ഞ ദിവസം മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗീതുവിന്റെ ചിത്രം പകര്‍ത്തുന്ന മഞ്ജുവിനെയാണ് ചിത്രത്തില്‍ കാണാനാവുക. 'ഗാഥാ ജാം' എന്നാണ് ഗീതുവിനെ മഞ്ജു അതില്‍ വിശേഷിപ്പിക്കുന്നത്.



      മരക്കാര്‍, ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'ഇസ്ത്തക്കോ' എന്ന് തുടങ്ങുന്ന ഈ ?ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജു വാര്യര്‍ ആണ്
      Published by:Karthika M
      First published:
      )}