നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Nivin Pauly birthday | ഇത് പൊളിക്കാം; 'മൂത്തോൻ' ലൊക്കേഷനിലെ ചിത്രങ്ങളുമായി നിവിൻ പോളിക്ക് പിറന്നാൾ ആശംസ നേർന്നു ഗീതു മോഹൻദാസ്

    Nivin Pauly birthday | ഇത് പൊളിക്കാം; 'മൂത്തോൻ' ലൊക്കേഷനിലെ ചിത്രങ്ങളുമായി നിവിൻ പോളിക്ക് പിറന്നാൾ ആശംസ നേർന്നു ഗീതു മോഹൻദാസ്

    നിവിൻ പോളിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി 'മൂത്തോൻ' സംവിധായിക ഗീതു മോഹൻദാസ്

    നിവിൻ പോളി

    നിവിൻ പോളി

    • Share this:
      ഇന്ന് മലയാളികളുടെ പ്രിയ യുവതാരം നിവിൻ പോളിയുടെ ജന്മദിനമാണ്. അമിതാഭ് ബച്ചനും നിവിനും ഒരേ ദിവസം തന്നെയാണ് പിറന്നാൾ. രാവിലെ തന്നെ നിവിൻ ബച്ചനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിറന്നാൾ ആശംസ നേരുകയും ചെയ്തിരുന്നു. എന്നാൽ നിവിൻ പോളിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി വന്നിരിക്കുകയാണ് ഒരാൾ; മറ്റാരുമല്ല, 'മൂത്തോൻ' സംവിധായിക ഗീതു മോഹൻദാസ് ആണ്.

      ഇതുവരെയും കാണാത്ത 'മൂത്തോൻ' സിനിമയിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ഗീതു നിവിന് ജന്മദിനാശംസകൾ നേർന്നിട്ടുള്ളത്. ഓരോ ചിത്രത്തിനും ഓരോരോ ക്യാപ്‌ഷനും നൽകിയിട്ടുണ്ട്. 'അവസാനത്തെ ദിവസത്തെ അവസാന ഷോട്ട്, ഇത് പൊളിക്കാം', 'പ്ലാനിംഗ്', 'ആക്ഷൻ പറഞ്ഞു', 'ഷോട്ട് വൺ', 'ഷോട്ട് രണ്ട്, കട്ട്' എന്നിങ്ങനെയാണ് നിവിന്റെ ഭാവ പ്രകടനങ്ങൾക്കൊപ്പം ഗീതു ക്യാപ്ഷൻ നൽകിയിട്ടുള്ളത്.




      നിവിൻ പോളിയുടേതായി പ്രഖ്യാപിക്കപ്പെടുകയും ചിത്രീകരണം പൂർത്തിയാവുകയും ചെയ്ത ഒൻപതു സിനിമകൾ മലയാളത്തിലും തമിഴിലുമായി ഉണ്ട്.

      രാജീവ് രവി സംവിധാനം ചെയ്ത 'തുറമുഖം' റിലീസ് പ്രതീക്ഷയുമായി നിൽക്കുന്ന ചിത്രമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      നിവിന്‍ പോളി അഭിനയ ജീവിതത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഗ്യാംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല'. റോണി മാനുവല്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

      നിവിന്‍ പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബിസ്മി സ്പെഷല്‍'. നായിക ഐശ്വര്യ ലക്ഷ്മി.

      1983, ആക്ഷൻ ഹീറോ ബിജു ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി-എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണ് 'മഹാവീര്യർ'. ആസിഫ് അലിയാണ് മറ്റൊരു നായകൻ. ഈ സിനിമയിലെ നിവിൻ പോളിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കന്നഡ തെലുങ്ക് നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ലാല്‍, സിദ്ധിഖ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ ആണ് തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്.

      സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിജു കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനാകുന്ന ചിത്രമാണ് പടവെട്ട്. മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണിത്.

      വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന്‍റെ പേര് 'താരം' എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്‍ടൈറ്റിലിംഗിലൂടെ ശ്രദ്ധേയനായ വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്.

      ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് 'കനകം കാമിനി കലഹം'

      സംവിധായകൻ റാമിന്റെ അടുത്ത ചിത്രത്തിൽ നിവിൻ പോളി നായകനാകും എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. പുതിയ ചിത്രം നിർമ്മിക്കുന്നത് ചിമ്പുവിന്റെ പൊളിറ്റിക്കൽ ത്രില്ലറായ 'മാനാട്' നിർമ്മിക്കുന്ന സുരേഷ് കാമാച്ചിയാണ്.
      Published by:user_57
      First published:
      )}