ബാഹുബലിയിലെ 'മനോഹരി' എന്ന ഗാനം എങ്ങനെ മറക്കാനാണല്ലേ? യുദ്ധവും മത്സരവും നിറഞ്ഞാടിയ സിനിമയിലെ വ്യത്യസ്തത പുലർത്തിയ ഐറ്റം സോംഗായിരുന്നു പ്രഭാസ് ഉൾപ്പെടെയുള്ളവർ അണിനിരന്ന ആ ഗാനരംഗം. ബാഹുബലിയിലെ മനോഹരിക്ക് പുത്തൻ ചുവടുകളുമായി വരികയാണ് നടി ജനീലിയ ദേശ്മുഖ്. ബാഹുബലി ഒന്നാംഭാഗത്തിലാണ് ഈ ഗാനരംഗമുള്ളത്.
'സന്തോഷം വരുമ്പോൾ നൃത്തം ചെയ്യണം' എന്ന ക്യാപ്ഷനോട് കൂടിയാണ് ജെനീലിയ തന്റെ നൃത്ത വീഡിയോ പോസ്റ്റ് ചെയ്യുന്നത്. സന്തോഷവതിയായ ജെനീലിയയുടെ വീഡിയോക്ക് ആരാധകരും അഭിനന്ദനം അറിയിക്കുന്നു.
ലോക്ക്ഡൗൺ നാളുകളിൽ ടിക്ടോക് വീഡിയോകളുമായി ജെനീലിയ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Baahubali, Genelia D'Souza, Viral video