നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • SynBiotic | കഞ്ചാവ് നിയമവിധേയമാക്കുമെന്ന പ്രഖ്യാപനം; ജർമനിയിലെ പ്രമുഖ കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നു

  SynBiotic | കഞ്ചാവ് നിയമവിധേയമാക്കുമെന്ന പ്രഖ്യാപനം; ജർമനിയിലെ പ്രമുഖ കമ്പനിയുടെ ഓഹരി വില കുതിച്ചുയർന്നു

  ലൈസൻസുള്ള കടകളിൽ മുതിർന്നവർക്ക് വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് നിയമവിധേയമാക്കാനുള്ള തീരുമാനമാണ് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ജർമ്മൻ കഞ്ചാവ് കമ്പനിയായ സിൻബയോട്ടിക്കിന്റെ ഓഹരികൾ വ്യാഴാഴ്ച കുത്തനെ ഉയർന്നു. രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്നാണ് ഓഹരി വില കുതിച്ചുയർന്നത്. ഫ്രാങ്ക്ഫർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ മ്യൂണിക്ക് ആസ്ഥാനമായുള്ള കമ്പനിയുടെ ഓഹരി വില കഴിഞ്ഞയാഴ്ച്ച 33% ഉയർന്ന് 29 യൂറോ ($33) ആയി. കമ്പനിക്ക് നിലവിൽ 100 മില്യൺ യൂറോയുടെ വിപണി മൂലധനമുണ്ട്.

   സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയായ ഗ്രീനും ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ ബുധനാഴ്ച ഇത് സംബന്ധിച്ച് ധാരണയിലെത്തി. ലൈസൻസുള്ള കടകളിൽ മുതിർന്നവർക്ക് വിനോദ ഉപയോഗത്തിനായി കഞ്ചാവ് വിൽക്കുന്നത് നിയമവിധേയമാക്കാനുള്ള തീരുമാനമാണ് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

   ലാർസ് മുള്ളറുടെ നേതൃത്വത്തിലുള്ള സിൻബയോട്ടിക് വിട്ടുമാറാത്ത വേദന, സമ്മർദ്ദം, ഉറക്ക പ്രശ്നങ്ങൾ പോലുള്ള രോഗങ്ങൾക്ക് മരുന്നായി കഞ്ചാവ് സംയുക്തങ്ങൾ ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. കഞ്ചാവിന്റെ അളവ്, അത് ഉപയോഗിക്കുന്ന തവണകൾ, വ്യക്തി എന്നിവയെ ആശ്രയിച്ച് ഇതിന് നിരവധി പാർശ്വഫലങ്ങൾ ഉണ്ട്.

   സിൻബയോട്ടിക്കിന്റെ 45% ഓഹരികളിൽ നിക്ഷേപം നടത്തിയിട്ടുള്ളതായി ടെക് നിക്ഷേപകനായ ക്രിസ്റ്റ്യൻ ആംഗർമേയർ വ്യാഴാഴ്ച ഇമെയിൽ വഴി സിഎൻബിസിയോട് പറഞ്ഞു.

   “ജർമ്മനിയിൽ കഞ്ചാവ് നിയമവിധേയമാക്കുന്നത് വഴി ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുക കഞ്ചാവ് കമ്പനിയായ സിൻബയോട്ടിക് ആണെന്നും ജർമ്മനിയിലെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്തിട്ടുള്ള ഏക കഞ്ചാവ് വിതരണ കമ്പനിയാണ് സിൻബയോട്ടിക് എന്നും” ആംഗർമേയർ പറഞ്ഞു.

   മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സിക്കാൻ കഴിയുന്ന മരുന്നുകൾ വികസിപ്പിക്കാൻ തയ്യാറെകുക്കുന്ന ATAI എന്ന കമ്പനിയിലും ആംഗർമേയർ നിക്ഷേപം നടത്തിയിട്ടുണ്ട്. ജൂണിൽ വാൾസ്ട്രീറ്റ് അരങ്ങേറ്റത്തിൽ ATAIയുടെ ഓഹരികൾ 40% ഉയർന്നിരുന്നു. എന്നാൽ പിന്നീട് അവയുടെ മൂല്യം പകുതിയായി കുറഞ്ഞു.

   വരും വർഷങ്ങളിൽ ജർമ്മൻ കഞ്ചാവ് വിപണി "സ്ഫോടനാത്മകമായ വളർച്ചയ്ക്ക്" തയ്യാറെടുക്കുകയാണെന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്ക് ഹാക്ക് ആൻഡ് ഔഫൗസറിലെ അനലിസ്റ്റ് അലക്സാണ്ടർ ഗലിറ്റ്സ വ്യാഴാഴ്ച ക്ലയന്റുകൾക്ക് അയച്ച കത്തിൽ കുറിച്ചു.

   Also Read- Marijuana Germany | കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമായി ജര്‍മനി

   കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ 3.4 ബില്യൺ യൂറോയ്ക്കും 4.7 ബില്യൺ യൂറോയ്ക്കും ഇടയിൽ വാർഷിക നികുതി വരുമാനം സൃഷ്ടിക്കാൻ കഴിയുമെന്നും 27,000 പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നും ഗലിറ്റ്സ ചൂണ്ടിക്കാട്ടി.

   “യൂറോപ്യൻ കഞ്ചാവ് വിപണിയിൽ പ്രത്യേകിച്ച് ജർമ്മനിയിൽ ഇതിനകം ശക്തമായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള സിൻബയോട്ടിക്കിന് ഇത് ഒരു സന്തോഷ വാർത്തയാണെന്നും” അദ്ദേഹം പറഞ്ഞു.

   കാനഡയിൽ കഞ്ചാവിന്റെ ഉപയോഗം 2018 അവസാനത്തോടെ നിയമവിധേയമാക്കിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വാർഷിക വരുമാനം ഇതിനകം 2 ബില്യൺ യൂറോ കടന്നു. എന്നാൽ കാനഡയിൽ വളരെ കുറച്ച് ആളുകൾ മാത്രമേ താമസിക്കുന്നുള്ളൂവെന്ന കാര്യവും ഗലിറ്റ്സ കൂട്ടിച്ചേർത്തു.
   Published by:Anuraj GR
   First published:
   )}