ഇന്ത്യയിൽ തനിക്ക് വധഭീഷണിയുണ്ടെന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ സമീപകാല പരാമർശങ്ങളോട് പ്രതികരിച്ച് നടി കങ്കണ റണൗത്ത് . രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും താരം ഹരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സൽമാന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ ഉണ്ടായ വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ കാറ്റഗറി സുരക്ഷയാണ് മുംബൈ പൊലീസ് നൽകുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ യുഎഇയിൽ താന്‍ സുരക്ഷിതനാണെന്നും, ഇന്ത്യയിൽ ഒരു ചെറിയ പ്രശ്നമുണ്ടെന്നും സല്‍മാന്‍ പറഞ്ഞിരുന്നു.
പ്രണയത്തിൽ താൻ ഭാഗ്യമില്ലാത്തവൻ; സ്നേഹിച്ച പെൺകുട്ടി തന്നെ കാണുന്നത് സഹോദരനായി: സൽമാൻ ഖാൻ
“ഞങ്ങൾ അഭിനേതാക്കളാണ്, സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്, അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു, പിന്നെ ഭയപ്പെടേണ്ട കാര്യമില്ല. എനിക്ക് നേരെ വധഭീഷണി ഉണ്ടായപ്പോള്‍ എനിക്കും സർക്കാർ സുരക്ഷ നൽകി, ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. ഞങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല”.- കങ്കണ പറഞ്ഞു.
‘എനിക്ക് ആറിലേറെ കാമുകിമാരുണ്ടായിരുന്നു’; അവരെല്ലാം നല്ലതായിരുന്നുവെന്ന് സൽമാൻ ഖാൻ
മുന്‍പത്തെ പോലെ ഇപ്പോള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനും സാധിക്കുന്നില്ലെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. ട്രാഫിക്കിലായിരിക്കുമ്പോള്‍ തനിക്കൊരുക്കുന്ന സുരക്ഷ മറ്റ് ആളുകള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നും സല്‍മാന്‍ പറഞ്ഞു. തനിക്കെതിരെ ഗുരുതരമായ ഭീഷണിയുണ്ടെന്നും അതിനാലാണ് സുരക്ഷയൊരുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ദുബായിലാണ് താരമിപ്പോഴുള്ളത്.
‘പൂര്‍ണ്ണ സുരക്ഷയോടെയാണ് ഞാന്‍ എല്ലായിടത്തും പോകുന്നത്. ഞാന്‍ ഇവിടെയായിരിക്കുമ്പോള്‍ ഇതൊന്നും ആവശ്യമില്ല, പൂര്‍ണ്ണമായും സുരക്ഷിതനാണ്. ഇന്ത്യക്കകത്ത് ചെറിയ പ്രശ്നമുണ്ട്. എന്ത് ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിക്കുമെന്ന് എനിക്കറിയാം. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’, സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kangana Ranaut, Modi, Salman Khan