നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • RRR movie | മാസാണ്, ക്ലാസാണ്; കാണാൻ പോകുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടുമായി രാജമൗലിയുടെ RRR

  RRR movie | മാസാണ്, ക്ലാസാണ്; കാണാൻ പോകുന്ന പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടുമായി രാജമൗലിയുടെ RRR

  Glimpse video from Rajamouli movie RRR is out | ബാഹുബലിക്ക് ശേഷം വെടിക്കെട്ട് പൂരവുമായി രാജമൗലിയുടെ RRR. വീഡിയോ പുറത്തിറങ്ങി

  RRR

  RRR

  • Share this:
   ബാഹുബലിക്ക് (Baahubali) ശേഷം വെടിക്കെട്ട് പൂരവുമായി അണിയറയിൽ ഒരുങ്ങുന്ന എസ്.എസ്. രാജമൗലിയുടെ (S.S. Rajamouli) ബ്രഹ്മാണ്ഡ ചിത്രം RRRന്റെ (RRR movie) ഗ്ലിമ്പ്സ് വീഡിയോ പുറത്തിറങ്ങി. 2022 ജനുവരി മാസം ഏഴാം തിയതി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വെടിക്കെട്ട് രംഗങ്ങളാണ് 50 സെക്കൻഡിൽ താഴെയുള്ള വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ള. ബാഹുബലി നൽകിയ പ്രതീക്ഷകളെ വെല്ലാൻ തക്കവണ്ണം പെർഫോമൻസ് അടങ്ങിയതാണ് ഈ ചിത്രമെന്ന് വീഡിയോ കാണുന്നവർക്ക് മനസ്സിലാകും.

   450 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ ടി ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം (ജൂനിയര്‍ എന്‍ടിആര്‍) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.   ബാഹുബലിയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം: കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറില്‍, കഥ: വി. വിജയേന്ദ്ര പ്രസാദ്, സംഗീതം: കീരവാണി, വിഎഫ്എക്‌സ് വി: ശ്രീനിവാസ് മോഹന്‍, എഡിറ്റിങ്: ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം: രാമ രാജമൗലി.

   ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

   റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്‌ളിക്‌സ്, സ്റ്റാര്‍ ഗ്രൂപ്പ് മുതലായവയാണ് റൈറ്റ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.

   ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഡിവിവി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

   Summary: Sneak peek into S.S. Rajamouli movie RRR has just been released. The film starring Junior NTR and Ram Charan narrates the story of yesteryear freedom fighters. The movie has a stellar cast onboard including Ajay Devgn and Alia Bhatt
   Published by:user_57
   First published:
   )}