'വെല്‍ക്കം ബാക്ക് എസ്.ജി'; അച്ഛന്റെ മടങ്ങിവരവ് ആഘോഷമാക്കി ഗോകുൽ
'വെല്‍ക്കം ബാക്ക് എസ്.ജി'; അച്ഛന്റെ മടങ്ങിവരവ് ആഘോഷമാക്കി ഗോകുൽ
മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രത്തെയാണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ സുരേഷ് ഗോപി അവരിപ്പിക്കുന്നത്.
News18
Last Updated :
Share this:
നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ വരവേറ്റ് മകൻ ഗോകുൽ സുരേഷ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന് സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റിൽ 'വെല്‍ക്കം ബാക്ക് എസ്.ജി'' എന്നാണ് ഗോകുല്‍ കുറിച്ചിരിക്കുന്നത്. ഗോകുലിന്റെ പോസ്റ്റിന് താഴെ സുരേഷ് ഗോപിക്ക് നിരവധി പേർ ആശംസകള്‍ നേർന്നിട്ടുമുണ്ട്.
മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രത്തെയാണ് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ സുരേഷ് ഗോപി അവരിപ്പിക്കുന്നത്. ശോഭനയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ദുല്‍ഖര്‍ സല്മാന്, കല്യാണി പ്രിയദര്ശന് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.