നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സണ്ണി വെയ്ൻ, മീര നന്ദൻ; 'ഗോൾഡ് കോയിൻസ്' ഡിജിറ്റൽ റിലീസ് ചെയ്തു

  സണ്ണി വെയ്ൻ, മീര നന്ദൻ; 'ഗോൾഡ് കോയിൻസ്' ഡിജിറ്റൽ റിലീസ് ചെയ്തു

  സണ്ണി വെയ്ൻ, മീരാ നന്ദൻ, ടെസ്സ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമോദ് ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്

  ഗോൾഡ് കോയിൻസ്

  ഗോൾഡ് കോയിൻസ്

  • Share this:
   സണ്ണി വെയ്ൻ, മീരാ നന്ദൻ, ടെസ്സ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമോദ് ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഗോൾഡ് കോയിൻസ്' സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസായി.

   ഹേമന്ത് മേനോൻ, സായ്കുമാർ, സാജു നവോദയ (പാഷാണം ഷാജി), അനിൽ നെടുമങ്ങാട്, ഡോക്ടർ അമൽ രാമചന്ദ്രൻ, വിജുബാൽ, രാജാ സാഹിബ്, അപ്പുണ്ണി ശശി തുടങ്ങിയവരോടൊപ്പം ബാലതാരങ്ങളായ മാസ്റ്റർ വാസുദേവ്, ആദീഷ് പ്രവീൺ, ആബിൻ, ഗോപാൽ, നേഹ അമർ തുടങ്ങിയവരും അഭിനയിക്കുന്നു.

   നേനി എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജുലാൽ നിർവഹിക്കുന്നു. പി.എസ്. റഫീക്, ജ്യോതിഷ് ടി. കാശി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. ക്രിയേറ്റീവ് ഡയറക്ടർ- ജെൽബി അന്ന അഗസ്റ്റിൻ, കല- ടീം ആർട്ട്സ്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- ഷിബു താന്നിക്കപ്പള്ളി, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ, വാർത്താ പ്രചരണം- എ. എസ്. ദിനേശ്.   Also read: ഓഡിയോ കാസറ്റും സി.ഡിയും മടങ്ങി വരുന്നു; ഹൃദയം സിനിമയുടെ പാട്ടുകളിലൂടെ

   ഓർമ്മയുണ്ടോ ആ ദിനങ്ങൾ? കാത്തിരുന്ന് കാത്തിരുന്ന് ഇറങ്ങുന്ന ഓഡിയോ കാസറ്റുകൾ സ്വന്തമാക്കാൻ കടയിലേക്ക് പാഞ്ഞിരുന്ന ആ നാളുകൾ. വരികളുടെ വ്യക്തതക്കായി പാട്ടുപുസ്തകം വാങ്ങി ആ വരികൾ ഹൃദിസ്ഥമാക്കി പാടിയിരുന്ന ഒരു ജനത കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഓർമ്മയാണ്.

   ടേപ്പ്റെക്കോർഡറിൽ പ്ളേ ചെയ്യുന്ന കാസ്റ്റ് എങ്ങാനും ഒന്ന് കുരുങ്ങിയാൽ, പിന്നെ പെൻസിൽ കൊണ്ടുള്ള കൈപ്പണിയും പലരുടെയും കഴിവായിരുന്നു.

   ആ നാളുകൾ ഇതാ, മടങ്ങിയെത്തുന്നു. ഇനി നിങ്ങൾക്ക് കാസറ്റിൽ പാട്ട് കേൾക്കാം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന 'ഹൃദയം' എന്ന സിനിമ ഓഡിയോ കാസറ്റും ഓഡിയോ സി.ഡിയും വിപണിയിലെത്തിക്കുന്നു.

   വളരെ കുറച്ചെണ്ണം മാത്രമേ ഇത്തരത്തിൽ ഇറക്കുന്നുള്ളൂ. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് മോഹൻലാലിന്റെ ട്വീറ്റ് വഴി പുറത്തിറക്കി.

   വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

   ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.

   അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
   Published by:user_57
   First published:
   )}