COVID 19 | ഓസ്കാറിന് പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങും മാറ്റിവെച്ചു

ജനുവരിയിലെ ആദ്യ ഞായറാഴ്ച്ചയാണ് സാധാരണഗതിയിൽ ഗോൾഡൻ ഗ്ലോബ് നടക്കാറ്.

News18 Malayalam | news18-malayalam
Updated: June 23, 2020, 1:33 PM IST
COVID 19 | ഓസ്കാറിന് പിന്നാലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങും മാറ്റിവെച്ചു
77th annual Golden Globe Awards
  • Share this:
ഓസ്കാറിന് പിന്നാലെ അടുത്ത വർഷം ആദ്യം നടത്താനിരുന്ന ഗോൾഡൻ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാർഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ ഞായറാഴ്ച്ചയാണ് സാധാരണഗതിയിൽ ഗോൾഡൻ ഗ്ലോബ് നടക്കാറ്.

എന്നാൽ പുതിയ സാഹചര്യത്തിൽ ഏപ്രിൽ 28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ അറിയിച്ചു. നേരത്തേ, ഫെബ്രുവരി 28ന് നടത്തേണ്ട ഓസ്കാർ പ്രഖ്യാപനം ഏപ്രിൽ 25 ലേക്ക് മാറ്റിവെച്ചിരുന്നു.
TRENDING:തലച്ചോറിന് പരിക്കേറ്റ് സംസാരശേഷി നഷ്ടമായി; രണ്ട് മാസത്തിന് ശേഷം യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ [NEWS]അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ [NEWS]കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് [NEWS]
ബാഫ്റ്റ പുരസ്കാരദാന ചടങ്ങും മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്.

രണ്ടാഴ്ച്ച മുമ്പാണ് ഹോളിവുഡിൽ സിനിമ, ടെലിവിഷൻ ചിത്രീകരണങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണം നടത്താനാണ് അനുമതി. സെറ്റുകളിൽ കൃത്യമായ ഇടവേളകളിൽ പരിശോധനകളടക്കം നടത്താനാണ് തീരുമാനം.

യുഎസ്സിലെ പ്രധാന തിയേറ്ററുകൾ ജുലൈ പത്തോടെ തുറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സാമൂഹിക അകലം പാലിച്ചായിരിക്കും തിയേറ്ററുകൾ പ്രവർത്തിക്കുകയെന്നും തിയേറ്റർ ഉടമകൾ പറയുന്നു.
First published: June 23, 2020, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading