നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sivaji Ganesan | ശിവാജി ഗണേശന്റെ 93 -ാം ജന്മവാർഷികം; ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ

  Sivaji Ganesan | ശിവാജി ഗണേശന്റെ 93 -ാം ജന്മവാർഷികം; ആദരസൂചകമായി ഗൂഗിൾ ഡൂഡിൽ

  Google honours Sivaji Ganesan on his 93rd birthday with a doodle | ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരൻ നൂപുർ രാജേഷ് ചോക്‌സിയും ചേർന്നാണ് ഡൂഡിൽ രൂപകല്പന ചെയ്തത്

  ശിവാജി ഗണേശൻ ഡൂഡിൽ

  ശിവാജി ഗണേശൻ ഡൂഡിൽ

  • Share this:
   നടൻ ശിവാജി ഗണേശന്റെ 93 -ാം ജന്മവാർഷികത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരൻ നൂപുർ രാജേഷ് ചോക്‌സിയും ചേർന്നാണ് ഡൂഡിൽ രൂപകല്പന ചെയ്തത്.

   തമിഴ്നാട്ടിലെ വില്ലുപുരത്ത് ജനിച്ച ഗണേശൻ "ഇന്ത്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളെന്നും രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരിൽ ഒരാളെന്നുമാണ്" ഗൂഗിൾ വിശേഷിപ്പിച്ചത്. ഗൂഗിൾ ഡൂഡിലിലൂടെയാണ് നടന് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ആദരവർപ്പിച്ചത്.

   ഗണേശന്റെ കൊച്ചുമകനും നടനുമായ വിക്രം പ്രഭു ഡൂഡിൽ ട്വീറ്റ് ചെയ്തു. “ഡൂഡിൽ തയ്യാറാക്കിയതിന് ഗൂഗിളിൻ്റെ ഇന്ത്യയിൽ നിന്നുള്ള ആളുകളെയും അവരുടെ അതിഥി ആർടിസ്റ്റായ നൂപൂർ രാജേഷ് ചോക്സിയെയും അഭിനന്ദിക്കുന്നു. ഇത് മറ്റൊരു അഭിമാന നിമിഷമാണ്! അദ്ദേഹത്തെ സ്നേഹിക്കുകയും എല്ലാ വർഷവും അദ്ദേഹത്തെ കൂടുതൽ മിസ് ചെയ്യിപ്പിക്കുകയും ചെയ്യുക! ” ട്വിറ്ററിൽ വിക്രം പ്രഭു ഇങ്ങനെ ട്വീറ്റ് ചെയ്തു.   1928 ഒക്ടോബർ ഒന്നിനാണ് ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ എന്നറിയപ്പെടുന്ന ശിവാജി ഗണേശൻ ജനിച്ചത്. ചെറുപ്പം മുതലേ ഒരു നടനായ അദ്ദേഹം 1945 ഡിസംബറിൽ ഒരു നാടകവേദിയിൽ 17 -ാം നൂറ്റാണ്ടിലെ രാജാവായ ശിവാജിയെ അവതരിപ്പിച്ചതിന് ശേഷമാണ് 'ശിവാജി' എന്ന പേര് നേടിയത്.

   1950 കളുടെ തുടക്കത്തിൽ അദ്ദേഹം തമിഴ് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട തന്റെ കരിയറിൽ 300 ൽ അധികം സിനിമകളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ഗണേശൻ അഭിനയിച്ചു.

   1952ൽ പരാശക്തിയിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. പാസമലർ (1961), നവരാത്രി (1964) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റ് സിനിമകളിൽ ഉൾപ്പെടുന്നു.' നവരാത്രി ' യിൽ അദ്ദേഹം റെക്കോർഡ് തകർത്ത് ഒൻപത് വേഷങ്ങളാണ് അവതരിപ്പിച്ചത്.

   അഭിനേതാവ് എന്നതിലുപരി മികച്ച നർത്തകനുമായിരുന്നു ഗണേശൻ. ഭരതനാട്യം, കഥക്, മണിപ്പൂരി എന്നീ നൃത്ത രൂപങ്ങളിൽ പ്രാവീണ്യം നേടിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.

   ഇന്ത്യയിൽ വളരെ പ്രശസ്തനായിരുന്നു അദ്ദേഹം അധികം വൈകാതെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കും ഉയർന്നു. 1960 -ൽ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന ചരിത്ര യുദ്ധ ചിത്രത്തിലെ കഥാപാത്രത്തിന് ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ നടൻ ആയി ഗണേശൻ മാറി.

   1995ൽ ഫ്രാൻസ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന അലങ്കാരമായ ഷെവലിയർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി ലീജിയൻ ഓഫ് ഹോണർ നൽകി ആദരിച്ചു.

   1997ൽ ഇന്ത്യൻ സർക്കാർ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു.1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പൂപ്പറിക വരുഗിറോം’ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2001 ജൂലൈ 21നായിരുന്നു അന്ത്യം.

   Summary: Google honours Sivaji Ganesan on his 93rd birthday with a doodle
   Published by:user_57
   First published:
   )}