• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കായംകുളം കൊച്ചുണ്ണി മലയാളത്തിന്‍റെ ബാഹുബലി'

news18india
Updated: July 19, 2018, 4:26 PM IST
'കായംകുളം കൊച്ചുണ്ണി മലയാളത്തിന്‍റെ ബാഹുബലി'
news18india
Updated: July 19, 2018, 4:26 PM IST
കൊച്ചി: മലയാളത്തിന്‍റെ ബാഹുബലിയാണ് കായംകുളം കൊച്ചുണ്ണിയെന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. ഏതൊരു അഭിനേതാവിനെയും ടെക്‌നീഷ്യനെയും സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ ഒരു ചിത്രമാണ്. ഇത്രയും വലിയൊരു ചിത്രത്തിന്‍റെ സംഗീതവിഭാഗം കൈകാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗോപി സുന്ദർ പറഞ്ഞു. അതിഗംഭീര പെർഫോമൻസും എല്ലാ വിഭാഗങ്ങളിലും പ്രഗത്ഭരായ കലാകാരന്മാരുമാണ് കായംകുളം കൊച്ചുണ്ണിയിൽ ഉള്ളത്. ചിത്രത്തിൽ ഒരു പ്രണയഗാനവും ഒരു ഐറ്റം സോങ്ങുമുണ്ട്. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ആ ഗാനം സൂപ്പർഹിറ്റായി തീരുമെന്ന് തന്നെയാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ഐറ്റം സോങ്ങ് ഒരുപാട് അദ്ധ്വാനം വേണ്ടിവന്ന ഒരു ഗാനമാണ്. പുഷ്പവതിയാണ് ആ ഗാനം ആലപിച്ചിരിക്കുന്നത്. പഴയ നാഗപ്പാട്ടിനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം പഴയ വെസ്റ്റേൺ ക്ലാസ്സിക്കൽ സ്പാനിഷ് സ്വാഭാവവുമെല്ലാം ഉൾപ്പെടുത്തിയ ഒരു പുതിയ മിക്‌സാണ് ആ ഗാനം. ഒരു അടിപൊളി പാട്ട് മലയാളത്തിൽ ചെയ്യുക, അത് ഹിറ്റാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. എല്ലാം ഒത്തിണങ്ങിയ ഒരു ഗാനമാണ് ഇത്. അതിനാൽ തന്നെ ഈ ഐറ്റം സോങ്ങ് ഹിറ്റാകുമെന്ന് ഉറപ്പുണ്ടെന്നും ഗോപി സുന്ദർ പറഞ്ഞു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് വെസ്റ്റേൺ ക്ലാസിക്കൽ എലമെന്‍റ്സിനൊപ്പം തന്നെ നാടൻ സ്വഭാവമുള്ള, കാലഹരണപ്പെട്ട് പോയ ഒരുപാട് പഴയ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇവയെല്ലാം കൃത്യമായ അനുപാതത്തിൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

സംവിധായകൻ റോഷൻ ആൻഡ്രൂസിന് തന്നോടുള്ള വിശ്വാസം വളരെ വലുതാണെന്നും നോട്ട്ബുക്ക് എന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് കടന്നുവരുവാൻ അവസരം തന്നത് റോഷനാണെന്നും ഗോപു സുന്ദർ പറഞ്ഞു. ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസിന്‍റെ എല്ലാ ചിത്രങ്ങളിലും ഗോപി സുന്ദർ ആയിരുന്നു സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. കായംകുളം കൊച്ചുണ്ണിയിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നതോട് കൂടി മലയാളത്തിലെ മികച്ച ഗാനരചയിതാക്കളുടെ ശ്രേണിയിലേക്ക് ഷോബിൻ കണ്ണങ്ങാട്ട് എന്ന ചെറുപ്പക്കാരനും എത്തുകയാണ്. രണ്ട് ഗാനങ്ങൾക്ക് വരികളെഴുതിയത് ഷോബിൻ കണ്ണങ്ങാട്ടാണ്.

ഐറ്റം സോങ്ങ് വളരെയേറെ വ്യത്യസ്തത നിറഞ്ഞതായിരിക്കണം എന്ന തീരുമാനം കൊണ്ടാണ് ബ്രിട്ടീഷുകാരെയും ഉൾപ്പെടുത്തി ബാഹുബലി ഫെയിം നോറ ഫത്തേഹിയെ വെച്ച് ഐറ്റം സോങ്ങ് ഒരുക്കിയത്. റഫീഖ് അഹമ്മദ് എഴുതിയ മറ്റൊരു ഗാനം കൂടി ചിത്രത്തിലുണ്ട്. ഇങ്ങനെ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍