Gopi Sunder | 'നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണം' ഗോപി സുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല

ആണുങ്ങൾ ഉണ്ടാക്കിയാൽ ഫുഡ് ആകില്ലേയെന്ന കമന്‍റും ഉണ്ട്. ഗോപിസുന്ദർ വീട്ടിലേക്ക് പെണ്ണുങ്ങളെ തിരയുന്നു എന്ന വാർത്ത വന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

News18 Malayalam | news18-malayalam
Updated: June 24, 2020, 8:24 PM IST
Gopi Sunder | 'നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ഫീമെയിൽ കുക്കിനെ വേണം' ഗോപി സുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാല
Gopi sunder
  • Share this:
'വീട്ടിലേക്ക് ഒരു പെൺ കുക്കിനെ വേണം. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയാവുന്ന ആളു മതി. വിശദാംശങ്ങൾ മെയിൽ ഐഡിയിലേക്ക് അയയ്ക്കുക'. സംഗീത സംവിധായകൻ ഗോപി സുന്ദർ ഫേസ്ബുക്കിൽ ഇട്ട ഇംഗ്ലീഷ് പോസ്റ്റ് മലയാളത്തിലേക്ക് ആക്കിയതാണിത്. ഈ പോസ്റ്റിന് അടിയിൽ വന്ന കമന്‍റുകൾ ഏറെ രസകരമാണ്. പാടാൻ അവസരം തന്നാൽ കുക്ക് ആകാമെന്നാണ് ഒരാൾ പറയുന്നത്. നല്ല നാടൻ ഫുഡ് ഉണ്ടാക്കാൻ അറിയുന്നവർക്ക് ഈ മെയിൽ ഐഡി ഒന്നും ഉണ്ടാകില്ലെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ആണുങ്ങൾ ഉണ്ടാക്കിയാൽ ഫുഡ് ആകില്ലേയെന്ന കമന്‍റും ഉണ്ട്. ഗോപിസുന്ദർ വീട്ടിലേക്ക് പെണ്ണുങ്ങളെ തിരയുന്നു എന്ന വാർത്ത വന്നാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

ഗോപിസുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

I need a female cook for my home . Nalla Nadan food undaakkan ariyaavunna aalu mathi . 😊.

Pls send details to my email id gopisundar.me@gmail.com

Thank you so much

'ആ പാവം മനുഷ്യൻ ഒരു കുക്കിനെയല്ലേ ആവശ്യപ്പെട്ടുള്ളു, അതിനുള്ള റിപ്ലൈ കൊടുക്കട്ടെ സുഹൃത്തുകളെ,, അല്ലെങ്കിൽ നിങ്ങളുടെ ഫാൻസ്‌ മെസ്സേജ് ഉള്ളിൽ ജോലി കിട്ടാൻ ആഗ്രഹിക്കുന്നവന്റെ മെസ്സേജസ് മുങ്ങി പോകും'- ഇങ്ങനെയാണ് മറ്റൊരാളുടെ കമന്‍റ്.
TRENDING:Covid 19 | നഴ്സിന് കോവിഡ്; പ്രതിരോധ കുത്തിവയ്പ്പെടുത്ത എറണാകുളത്തെ നാൽപ്പതിലധികം കുട്ടികൾ നിരീക്ഷണത്തിൽ [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]നടി ഷംനാ കാസിമിന് വിവാഹ ആലോചനയെന്ന പേരിൽ പണം തട്ടാൻ ശ്രമം; നാലു പേർ അറസ്റ്റിൽ [NEWS]
'വീട്ടിലേക്കു നല്ല നാടൻ ഭക്ഷണം ഉണ്ടാക്കുന്ന ഒരാളിനെ ആവശ്യമുണ്ടെന്നു നമ്മുടെ പാവം ഗോപിച്ചേട്ടൻ പറഞ്ഞിട്ട് മിക്കവരും അദ്ദേഹത്തിന്റെ പാട്ടിനെ കുറിച്ചാ പറയുന്നേ.'- ഇങ്ങനെ പോകുന്നു കമന്‍റുകൾ. ഏതായാലും രസകരമായ കമന്‍റുകളിലൂടെ ഗോപിസുന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി കഴിഞ്ഞു.
First published: June 24, 2020, 8:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading