HOME » NEWS » Film » GOT POWERSTAR S SCRIPTS FROM DENNIS JOSEPH S HOUSE SAYS OMAR LULU

'ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടിൽ പോയി പവർസ്റ്റാറിന്റെ തിരക്കഥ വാങ്ങി'; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സംവിധായകൻ ഒമർ ലുലു

മലയാള സിനിമയിൽ ഹിറ്റുകളുടെ പെരുമഴ സമ്മാനിച്ച ഡെന്നീസ് ജോസഫ് ഏറ്റവും അവസാനമായി എഴുതിയ തിരക്കഥയാണ് പവർ സ്റ്റാറിന്റേത്.

News18 Malayalam | news18-malayalam
Updated: May 27, 2021, 8:08 AM IST
'ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടിൽ പോയി പവർസ്റ്റാറിന്റെ തിരക്കഥ വാങ്ങി'; ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സംവിധായകൻ ഒമർ ലുലു
News18 Malayalam
  • Share this:
ബാബു ആന്‍റണിയെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് 'പവർ സ്റ്റാർ'. ദിവസങ്ങൾക്ക് മുൻപ് വിടപറഞ്ഞ മലയാളത്തിലെ പ്രിയ തിരക്കഥാ കൃത്ത് ഡെന്നീസ് ജോസഫാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കെയായിരുന്നു ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഇതിനിടെ, ഡെന്നീസ് ജോസഫിന്റെ വീട്ടിൽ പോയി തിരക്കഥ വാങ്ങിയെന്ന് ഒമർ ലുലു തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

''ഇന്നലെ ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടിൽ പോയി പവർസ്റ്റാറിന്റെ തിരക്കഥ വാങ്ങി. എന്റെ ജീവതത്തിൽ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെന്നിസ്സേട്ടന്റെ ഒരു സ്ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചർച്ചകളും സൗഹൃദവും എല്ലാം'' .- തിരക്കഥയുടെ ആദ്യ പേജിന്റെ ചിത്രം സഹിതം ഒമർ ലുലു കുറിച്ചു.

Also Read- ഡെന്നീസ് ജോസഫ്: മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ തിരക്കഥാകൃത്ത്; എക്കാലത്തെയും വലിയ ഹിറ്റുകളുടെ തമ്പുരാൻ

മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലൻമാരാണ് സിനിമയിൽ അണിനിരക്കുന്നത്. ബാബു ആന്‍റണി നായകനായെത്തുന്ന ചിത്രത്തിൽ ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും എത്തുന്നുണ്ട്. മലയാളത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമർ ലുലു ആദ്യമായി ആക്ഷൻ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പവർസ്റ്റാർ. പവർസ്റ്റാർ സിനിമയുടെ നിർമാതാവ് രതീഷ്‌ ആനേടത്ത്‌ മഹീന്ദ്ര പുതുതായി പുറത്തിറക്കിയ ഥാറിന്‍റെ പുതുപുത്തൻ മോഡൽ സമ്മാനമായി നൽകിയത് വലിയ വാർത്തയായിരുന്നു. കെജിഎഫ് മ്യൂസിക് ഡയറക്ടർ ബസ്‌റൂൾ രവിയാണ് പവർസ്റ്റാറിനും സംഗീതം നൽകുന്നത്. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ.മലയാള സിനിമയിൽ ഹിറ്റുകളുടെ പെരുമഴ സമ്മാനിച്ച ഡെന്നീസ് ജോസഫ് ഏറ്റവും അവസാനമായി എഴുതിയ തിരക്കഥയാണ് പവർ സ്റ്റാറിന്റേത്. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയയാളാണ് താനെന്നും തന്നെപ്പോലെ ഒരാള്‍ക്ക് അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണെന്നുമാണ് ഒമർ ലുലു നേരത്തെ പറഞ്ഞിരുന്നു.

''ഡെന്നിസ് ജോസഫ് ചേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം, അദ്ദേഹം എനിക്ക് ഒരു ജേഷ്ഠ തുല്യനായിരുന്നു. പവർ സ്റ്റാറിന്‍റെ തിരക്കഥയുടെ അവസാനഘട്ടത്തിൽ ആയിരുന്നു അദ്ദേഹം''- എന്ന് കുറിച്ചുകൊണ്ടാണ് ബാബു ആന്‍റണി അദ്ദേഹത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.

Also Read- സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കിയ 'മേജര്‍' റിലീസ് മാറ്റിവെച്ചു

ഹൃദയാഘാതത്തെ തുടർ‍ന്നായിരുന്നു ഡെന്നീസ് ജോസഫിന്റെ മരണം. ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്‍റെ മകന്‍, നായര്‍ സാബ്, മനു അങ്കിള്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്‍റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള അദ്ദേഹം മനു അങ്കിള്‍, അഗ്രജൻ, തുടർക്കഥ, അപ്പു, അഥർ‍വ്വം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
Published by: Rajesh V
First published: May 27, 2021, 8:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories