കോളേജിലെ ചീഫ് ഗസ്റ്റ് ആയി പോയത് 'ചോരക്കളി'യായി; ആ കഥയുമായി ഗോവിന്ദ് പത്മസൂര്യ

Govind Padmasoorya narrates the weird encounter with blood he had in the past | യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോയിൽ ജി.പി. ആ കഥ അവതരിപ്പിക്കുന്നു

News18 Malayalam | news18-malayalam
Updated: July 24, 2020, 11:29 PM IST
കോളേജിലെ ചീഫ് ഗസ്റ്റ് ആയി പോയത് 'ചോരക്കളി'യായി; ആ കഥയുമായി ഗോവിന്ദ് പത്മസൂര്യ
ഗോവിന്ദ് പത്മസൂര്യ
  • Share this:
കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലും ഒരു യുവതാരത്തെ ചീഫ് ഗസ്റ്റ് ആയി ക്ഷണിക്കണമെങ്കിൽ  പലരുടെയും മുന്നിൽ വരുന്ന പേരാണ് ജി.പി. അഥവാ ഗോവിന്ദ് പത്മസൂര്യ. നടനായും അവതാരകനുമായി തിളങ്ങിയ ജി.പി.ക്ക് ഒട്ടനവധി ഫാൻസ് കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. അതിൽ കൂടുതലും യുവാക്കളും കോളേജ് വിദ്യാർഥികളും ആണ്.

അങ്ങനെയിരിക്കെ തനിക്ക് അതിഥിയായി പങ്കെടുക്കാൻ ലഭിച്ച ഒരു ക്ഷണവും തുടർന്നുണ്ടായ സംഭവങ്ങളും ജി.പി. സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോയിൽ അവതരിപ്പിക്കുന്നു.

കോളേജിൽ ഒരു ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉണ്ട്. അതിന്റെ ഉദ്ഘാടകനാവാനാണ് ജി.പി.ക്ക് ക്ഷണം. ക്ഷണം സ്വീകരിച്ചു എന്നും മാത്രമല്ല ക്യാമ്പിൽ താനും രക്തദാനം നടത്താം എന്ന് ഉറപ്പും ജി.പി. ക്ഷണിതാക്കൾക്ക് നൽകി. ഇരുകൂട്ടർക്കും സന്തോഷം.

ചെന്നപാടെ ജി.പി. ആദ്യം തന്നെ തന്റെ പ്രസംഗം മുഴുമിപ്പിച്ചു. ശേഷം ക്യാമ്പിലേക്ക്. രക്തദാനം നടത്തിയ ശേഷം കഴിക്കാനായി നേഴ്സ് ഒരു പുഴുങ്ങിയ മുട്ടയും നൽകി. സാധാരണ കിട്ടാറുള്ള ജ്യൂസ് കിട്ടിയില്ല എന്ന കാര്യവും ജി.പി. എടുത്തുപറയുന്നുണ്ട് കേട്ടോ. ജി.പി.യുടെ മുന്നിലൂടെ തന്നെ ദാനം ചെയ്ത രക്തം ബാഗിലാക്കി നേഴ്സ് നടന്നുപോയി.അതുവരെയും ഒരു കുഴപ്പവും ഇല്ലായിരുന്നു ജി.പി.ക്ക് പെട്ടെന്ന് കാര്യങ്ങൾ കുഴഞ്ഞുമറിയുന്നതായി തോന്നി തുടങ്ങി. ആ 'ചോരക്കളിയെ' പറ്റിയുള്ള വിശദമായ വിവരണം ആണ് യൂട്യൂബ് വീഡിയോയിൽ ഉള്ളത്.

ജി പി സ്റ്റോറീസ് 'ദി ബ്ലഡ് ഗെയിം' എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയിൽ ആണ് ജി.പി. ഇക്കാര്യങ്ങൾ വിശദമായി പറയുന്നത്.
Published by: meera
First published: July 24, 2020, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading