ചലച്ചിത്ര നിർമ്മാതാവ് രാജീവ് ഗോവിന്ദന്റെ പിതാവ് സി. കെ. ഗോവിന്ദൻകുട്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ്.
രണ്ടാഴ്ച മുൻപ് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചില്ല. പക്ഷെ ഒരാഴ്ച കഴിഞ്ഞുള്ള പരിശോധനയിൽ കോവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് അന്ത്യം.
അനാർക്കലി, ഓർഡിനറി തുടങ്ങിയ മലയാള സിനിമകളുടെ നിർമ്മാതാവാണ് രാജീവ് ഗോവിന്ദൻ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.