തിരുവനന്തപുരം: സംസ്ഥാനത്തെ തീയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് സിനിമ പ്രദർശിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി നല്കി. തീയറ്ററുകളുടെ പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ അര്‍ധരാത്രി 12 വരെയാക്കി. നേരത്തെ ഇത് രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
കോവിഡ് 19 വ്യാപിച്ചതിനെ തുർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൌൺ സമയത്ത് അടച്ചിട്ട തീയറ്ററുകള്‍ തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന സമയ നിയന്ത്രണം മാറ്റാന്‍ കോവിഡ് കോര്‍ കമ്മിറ്റി സര്‍ക്കാരിനു നിർദേശം നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്കി ഇന്നു ഉത്തരവിറക്കിയത്. കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കു സെക്കന്‍ഡ് ഷോ ഇല്ലാതിരുന്നതിനാല്‍ കാര്യമായ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ഏകദേശം 30ഓളം സിനിമകളുടെ റിലീസ് മാറ്റിവച്ചു.
തീയറ്റര്‍ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കന്‍ഡ് ഷോകളില്‍ നിന്നാണെന്നും ആ ഷോയ്ക്കു മാത്രം അനുമതി നിഷേധിക്കുന്നതു ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഉള്‍പ്പെടെ സിനിമാ സംഘടനകളുടെ കൂട്ടായ്മയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് നിവേദനവും അവർ സർക്കാരിന് നൽകിയിരുന്നു. സെക്കൻഡ് ഷോ നടത്താൻ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നും, തിയറ്ററുകൾ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. വിനോദ് നികുതി ഇളവ് മാർച്ച് 31ന് ശേഷവും വേണമെന്നും സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സെക്കന്‍ഡ് ഷോ അനുവദിക്കമെന്നാവശ്യപ്പെട്ട് ഫിലിം ചേംബര്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയെ കണ്ടിരുന്നു.
You May Also Like-
സെക്കന്റ് ഷോയുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന സിനിമാ സമരം മാറ്റിവച്ചുതീയറ്ററുകളില് മുഴുവന്‍ സീറ്റിലും പ്രവേശനം അനുവദിച്ചു ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതു നടപ്പാക്കിയിരുന്നില്ല.
മമ്മൂട്ടിയുടെ പ്രീസ്റ്റ് വ്യാഴാഴ്ച റിലീസ് ചെയ്യുംസെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് വ്യാഴാഴ്ച റിലീസ് ചെയ്യും. മാര്‍ച്ച് 4 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു പ്രീസ്റ്റ്. ഇതു കൂടാതെ പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം മാര്‍ച്ച് 12നും തിയറ്ററുകളിലെത്തും. ടൊവിനോ തോമസ് ചിത്രം കള, മമ്മൂട്ടിയുടെ വണ്‍, പാര്‍വതി-ബിജു മേനോന്‍ ചിത്രം ആര്‍ക്കറിയാം, അജഗജാന്തരം, അനുഗ്രഹീതന്‍ ആന്റണി എന്നിവയും മാര്‍ച്ച് റിലീസായി പരിഗണിക്കുന്നുണ്ട്.
Key Words- Second show, Theatres in Kerala, Second Show in Theatres, Malayalam cinema, Varthamanam, Priest malayalam film
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.