നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Prithviraj | മുഖത്തു നോക്കി ചീത്ത പറഞ്ഞപ്പോൾ ആ രംഗത്തിൽ സന്തോഷിച്ച രാജുവേട്ടൻ; പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി ഗൗരിനന്ദ

    Happy Birthday Prithviraj | മുഖത്തു നോക്കി ചീത്ത പറഞ്ഞപ്പോൾ ആ രംഗത്തിൽ സന്തോഷിച്ച രാജുവേട്ടൻ; പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി ഗൗരിനന്ദ

    Gowri Nandha wishes Prithviraj on his birthday |

    പൃഥ്വിരാജ്, ഗൗരി നന്ദ

    പൃഥ്വിരാജ്, ഗൗരി നന്ദ

    • Share this:
      കോശി കുര്യന് പിറന്നാൾ ആശംസയുമായി കണ്ണമ്മ. അയ്യപ്പനും കോശിയും ചിത്രത്തിലെ കണ്ണമ്മയായി വേഷമിട്ട ഗൗരി നന്ദയാണ് സെറ്റിലെ മറക്കാനാവാത്ത നിമിഷങ്ങളുമായി പൃഥ്വിരാജിന് പിറന്നാൾ ആശംസിക്കുന്നത്. ഗൗരിയുടെ ഫേസ്ബുക് കുറിപ്പിലേക്ക്:

      "Happy Birthday dear Rajuettan... അദ്യം തന്നെ സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുവേട്ടാ നിങ്ങളോടാണ്. കാരണം കണ്ണമ്മ എന്ന ഞാൻ ചെയ്ത കഥാപാത്രം ഇത്രയധികം ആളുകൾ ഇഷ്ട്ടപെടുന്നു എങ്കിൽ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരൻ ഏറ്റവും മികച്ച രീതിയില്‍ അത് ഞാൻ അവതരിപ്പിക്കാൻ നിന്നു തന്നു എന്നത് കൊണ്ടും കൂടിയാണ്. കണ്ണമ്മയും കോശിയും തമ്മിൽ കോർക്കുന്ന സീൻ ഞാൻ നന്നായി ചെയ്യണം എന്ന് എന്നേക്കാൾ നന്നായി രാജുവേട്ടാ നിങ്ങൾ ആഗ്രഹിച്ചു എന്നും അറിയാം. അതാണ് നിങ്ങളിലെ കലാകാരൻ. കൂടെ അഭിനയിക്കുന്നവർ എന്തു കഥാപാത്രം ചെയ്താലും അത് വളരെ മികച്ച രീതിയിൽ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങൾക്കുണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാറില്ല. പിന്നെ സിനിമയെ അത്ര കണ്ട് സ്നേഹിക്കുന്ന കലാകാരൻ, സിനിമയിൽ തനിക്ക്‌ അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാൻ ഇഷ്ട്ടപെടുന്ന നടൻ. ഒരു കലാകാരൻ, നടൻ അതിലുപരി സിനിമയിലെ ടെക്‌നിക്കൽ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന, ഇനിയും അറിയാൻ ശ്രമിക്കുന്ന വേറേ ഒരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല.



      ചിലപ്പോൾ ഉണ്ടാകാം. പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോൾ നമ്മൾ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകൾ കൂടി ആവരുത്. നമ്മൾ നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തിയാണ് ശരിയായിട്ടുള്ളത്. യെസ് വളരെ നല്ല ക്വാളിറ്റി, ക്യാരക്ടേഴ്‌സ് എന്നിവയുള്ള 'best human being' ആണ് രാജുവേട്ടൻ. അദ്ദേഹത്തിന് എത്തിപ്പെടാൻ ഇനിയും ഒരുപാട് ഉയരങ്ങൾ ഉണ്ട്, അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.



      പിന്നെ എടുത്തു പറയേണ്ട കാര്യം രാജുവേട്ടാ നിങ്ങൾ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്‌നേഹിക്കുന്ന രീതിയാണ്. അതിന് വേണ്ടി എത്ര കഷ്‌ടപെടാനും മടിയില്ല. കോശി എന്നാ കഥാപാത്രം ചെയുമ്പോൾ ഏറ്റവും ഇഷ്ട്ടപെട്ട സീൻ കണ്ണമ്മ വഴക്കു പറയുന്ന സീൻ ആണ് എന്നും പറഞ്ഞു കേട്ടു. പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം "പൃഥ്വിരാജ് സുകുമാരൻ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോൾ പേടി തോന്നിയില്ലേ എന്ന് ".

      എങ്കിൽ ഇപ്പോ പറയുന്നു, ആ മനുഷ്യൻ സന്തോഷമായി നിന്ന് ആ സീൻ ഏറ്റവും നന്നായി ചെയ്യണം എന്ന് പറഞ്ഞു support ചെയുമ്പോൾ ഞാനല്ല, വേറെയാറായാലും അത് ഭംഗിയായി ചെയ്യും. അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളിൽ നേരിൽ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടിയുളള കഠിന പ്രയത്നങ്ങൾ. Hats off you Rajuettan. അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടൻ എന്നെ വിളിച്ചു പറഞ്ഞു “ഡാ, രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരം ആയി ചെയ്തിട്ടുണ്ട് എന്ന് " നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടൻ ചോദിച്ചു. എസ്. ആ നല്ല വാക്കുകൾക്കു ഒരുപാട് നന്ദി. കൂടെ വർക്ക് ചെയ്യുന്നവർ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോൾ അതിലും വലിയ അംഗീക്കാരം വേറേ ഒന്നും തന്നെ ഇല്ല. ഇനിയും ഒരുപാട് സിനിമകൾ രാജുവേട്ടന്റെ കൂടെ വർക്ക് ചെയ്യാൻ ഉളള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു!
      Published by:user_57
      First published: