Sushanth Singh Rajput | സുശാന്ത് സിംഗിനൊപ്പം നൃത്തം ചെയ്ത് താരാകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി; വീഡിയോയുമായി കൊച്ചുമകൾ സൗഭാഗ്യ

സുശാന്ത് സിംഗിനൊപ്പമുള്ള മുത്തശ്ശിയുടെ നൃത്ത വീഡിയോയുമായി താരാകല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്

News18 Malayalam | news18-malayalam
Updated: June 25, 2020, 10:25 AM IST
Sushanth Singh Rajput | സുശാന്ത് സിംഗിനൊപ്പം നൃത്തം ചെയ്ത് താരാകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി; വീഡിയോയുമായി കൊച്ചുമകൾ സൗഭാഗ്യ
സുബ്ബലക്ഷ്മിയും സുശാന്ത് സിംഗും
  • Share this:
നർത്തകരായ അഭിനേതാക്കളുടെ കുടുംബമാണ് താരാകല്യാണിന്റേത്. അമ്മ സുബ്ബലക്ഷ്മി, ഭർത്താവ് രാജ, മകൾ സൗഭാഗ്യ, മരുമകൻ അർജുൻ എന്നിവരെല്ലാം നർത്തകരാണ്. ഇതിൽ മകളും മരുമകനുമൊഴികെയുള്ളവർ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അഭിനേതാക്കളായെത്തിയിട്ടുണ്ട്. ഡബ്മാഷ്, ടിക്ടോക് പ്ലാറ്റുഫോമുകളിലൂടെ സൗഭാഗ്യയും അഭിനയത്തിൽ സജീവമായി നിൽക്കുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യയുടെ ഏറ്റവും പുതിയ വീഡിയോ മുത്തശ്ശി സുബ്ബലക്ഷ്മിയെപ്പറ്റിയുള്ളതാണ്. ഈ വീഡിയോയിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ള സുബ്ബലക്ഷ്മി

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിനൊപ്പം നൃത്തം ചെയ്യുന്ന രംഗം കാണാം.



 




View this post on Instagram




 

Ammamma with Sushant ❤️ two of them full of positivity...


A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on






സൗഭാഗ്യയുടെ മുത്തശ്ശിയുടെ വീഡിയോക്ക് അഭിനന്ദനവുമായി നടിമാരായ നവ്യ നായർ, മുക്ത എന്നിവരും പ്രേക്ഷകരും കമന്റ് സെക്ഷനിൽ ചേരുന്നു.
First published: June 25, 2020, 10:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading