നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷാരൂഖ്ഖാന്റെ ബോഡിഗാർഡിന്റെ ശമ്പളം അറിയാമോ? സിഇഒമാർക്ക് കാണില്ല ഇത്രയും

  ഷാരൂഖ്ഖാന്റെ ബോഡിഗാർഡിന്റെ ശമ്പളം അറിയാമോ? സിഇഒമാർക്ക് കാണില്ല ഇത്രയും

  പത്ത് വർഷമായി ഷാരൂഖ് ഖാന് സുരക്ഷയൊരുക്കുന്നത് രവി സിംഗ് ആണ്.

  SRK

  SRK

  • Share this:
   ബോളിവുഡിലെ കിംഗ് ഖാൻ എന്നാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. മുംബൈയുടെ ഹൃദയഭാഗത്ത് സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനും ചലച്ചിത്രമേഖലയിൽ പതിറ്റാണ്ടുകളായി തന്റെ പ്രശസ്തി നിലനിർത്താനും ആഡംബര വീടുകൾ, വിലകൂടിയ നിരവധി കാറുകൾ എന്നിവയ്ക്കൊപ്പം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കാനും പ്രേക്ഷകരുടെ സ്വന്തം എസ്ആർകെയ്ക്ക് കഴിഞ്ഞു.

   ഇന്നും ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് ഹീറോയാണ് ഷാരൂഖ്. അദ്ദേഹത്തെ ദേശീയമായും അന്തർദേശീയമായും പ്രശസ്തനാക്കിയത് ഈ റൊമാന്റിക് പ്രകടനം തന്നെയാണ്. കുസൃതിച്ചിരിയും പ്രണയം ഒളിപ്പിച്ച കണ്ണുകളുമായി ആരാധക മനസിൽ ഇടം നേടിയ താരം ബോളിവുഡിന്‍റെ 'കിംഗ് ഓഫ് റൊമാന്‍സ്' എന്നാണ് അറിയപ്പെടുന്നത്. പൊതു പരിപാടികളിലും മറ്റും പങ്കെടുക്കുമ്പോൾ എസ്‌ആർ‌കെയെ ഒരു തവണ സ്പർശിക്കാനോ ഒരു ഫോട്ടോ എടുക്കാനോ തിരക്കു കൂട്ടുന്ന ആരാധകർ പതിവ് കാഴ്ച്ചയാണ്.

   ഇത്തരം സന്ദർഭങ്ങളിൽ ചുറ്റും ആയിരക്കണക്കിന് ആളുകൾ ഉള്ളപ്പോഴും താരം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തുന്ന ഒരു വ്യക്തി കൂടെയുണ്ടാകും. പൊതുവേദികളിലും മറ്റും ഷാരൂഖിന് അരികിൽ തന്നെ കാണാറുള്ള അംഗരക്ഷകൻ രവി സിംഗ്.

   എസ്‌ആർ‌കെയെ പോലെ ഒരു താരത്തിന്റെ അംഗരക്ഷകനാകുക എന്നത് നിസ്സാര കാര്യമല്ല. നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യക്തിപരമോ പ്രൊഫഷണലോ ശാരീരികമോ ആകട്ടെ, ഷാരൂഖ് ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തേണ്ടത് രവിയുടെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായ കാര്യങ്ങളിൽ ബോഡിഗാർഡുകൾ വളരെയധികം വിട്ടുവീഴ്ച ചെയ്യേണ്ടതുണ്ട്.

   അതുകൊണ്ട് തന്നെ ഇവർക്ക് ഉയർന്ന ശമ്പളമായിരിക്കും ലഭിക്കുക. പ്രതിമാസം വലിയ തുക ശമ്പളം വാങ്ങുന്ന നിരവധി ബോഡിഗാർഡുകൾ ബോളിവുഡിലുണ്ട്. എന്നാൽ ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അംഗരക്ഷകരിൽ ഒരാളാണ് രവി സിംഗ്. പ്രതിവർഷം 2.7 കോടി രൂപ രവിയ്ക്ക് ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

   രവിക്ക് മാത്രമല്ല, ചലച്ചിത്ര താരങ്ങളുടെ പല അംഗരക്ഷകർക്കും ഇത്തരത്തിൽ വലിയ തുക തന്നെ ശമ്പളമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. വലിയ കമ്പനികളുടെ സിടിഒമാർക്കും സിഇഒമാർക്കും ലഭിക്കുന്നതിനേക്കാൾ ശമ്പളമാണ് ബോളിവുഡിലെ പ്രമുഖതാരത്തിന്റെ ബോഡിഗാർഡിന് ലഭിക്കുന്നത്.

   Also Read- ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലി ആക്രമിച്ചു; ഗുരുതരമായി പരിക്കേറ്റ മോഡൽ ആശുപത്രിയിൽ

   അമിതാഭ് ബച്ചന്റെ സ്വകാര്യ അംഗരക്ഷകൻ ജിതേന്ദ്ര ഷിൻഡെ, അനുഷ്‌ക ശർമ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സോനു, ദീപിക പദുക്കോണിന്റെ അംഗരക്ഷകൻ ജലാൽ, സൽമാൻ ഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ഷെറ, അമീർ ഖാന്റെ ബോഡിഗാർഡ് യുവരാജ് ഘോർപഡെ, അക്ഷയ് കുമാറിന്റെ അംഗരക്ഷകൻ ശ്രേസായ് തെലെ എന്നിവരും ഉയർന്ന ശമ്പളം വാങ്ങുന്ന അംഗരക്ഷകരാണ്.

   സ്വന്തം ബോസും ജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളും പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ ഇവർ എല്ലാ ദിവസവും സ്വന്തം ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നതെന്ന കാര്യം അംഗീകരിക്കാതിരിക്കാൻ കഴിയില്ല.

   രവി സിംഗ് കഴിഞ്ഞ 10 വർഷമായി ഷാരൂഖിനൊപ്പമുണ്ട്. സ്വന്തം കുടുംബാംഗത്തെപ്പോലെയാണ് ഷാരൂഖ് രവി സിംഗിനെ കണക്കാക്കുന്നത്.
   Published by:Naseeba TC
   First published: