തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നിങ്ങൾ നിരവധി ഹാസ്യനടന്മാരെ (Comedians) കണ്ടിട്ടുണ്ടാകും. എന്നാൽ ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തനായ ഒരു ഹാസ്യ നടനുണ്ട്. അദ്ദേഹത്തിന്റെ സംസാര രീതിയും ഭാവങ്ങളും പോലും ആളുകളെ കുടുകുടെ ചിരിപ്പിക്കും.
വ്യത്യസ്ത ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളതിനാൽ ദക്ഷിണേന്ത്യയിൽ ഏറെ ജനപ്രിയനാണ് ഈ ഹാസ്യ നടൻ. പറഞ്ഞുവരുന്നത് ദക്ഷിണേന്ത്യൻ സിനിമയിലെ ഹാസ്യ രാജാവ് ബ്രഹ്മാനന്ദത്തെക്കുറിച്ചാണ് (Brahmanandam).
രാജ്യത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഹാസ്യനടന്മാരിലൊരാളായാണ് ഇദ്ദേഹം കണക്കാക്കപ്പെടുന്നത്. ഒരു സിനിമയിൽ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം ബോക്സ് ഓഫീസ് വിജയം ഉറപ്പ് നൽകുന്നു. ഫെബ്രുവരി 1ന് അദ്ദേഹം തന്റെ അറുപ്പതിയാറാം ജന്മദിനം ആഘോഷിച്ചു. ഏറ്റവും കൂടുതൽ ഫിലിം ക്രെഡിറ്റുകൾ ഉള്ള സജീവ നടൻ എന്ന ഗിന്നസ് ലോക റെക്കോർഡിന് ഉടമയാണ് അദ്ദേഹം. ഇതിനോടകം അദ്ദേഹം 1000ലേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു.
തെലുഗു സിനിമകളിലാണ് ബ്രഹ്മാനന്ദം പ്രധാനമായും അഭിനയിക്കുന്നത്. ഇതിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഞ്ച് നന്ദി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹത്തെ തേടി മറ്റ് നിരവധി ബഹുമതികളും എത്തിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2009ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. താൻ എല്ലാവരെയും ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവനാണെന്നാണ് ബ്രഹ്മാനന്ദം പറയുന്നത്.
ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ പേരുള്ള മറ്റു ചില ദക്ഷിണേന്ത്യൻ സെലിബ്രിറ്റികൾ:എസ്പി ബാലസുബ്രഹ്മണ്യംഅന്തരിച്ച പിന്നണി ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ഗിന്നസ് വേൾഡ് റെക്കോഡിന് ഉടമയാണ്. നിരവധി ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ അനുപമമായ ശബ്ദത്തിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സംഗീത ലോകത്തെ മികച്ച പിന്നണി ഗായകരിൽ ഒരാളായി ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടുതൽ ഭാഷകളിൽ ഏറ്റവുമധികം ട്രാക്കുകൾ ആലപിച്ചതിനാണ് അദ്ദേഹത്തിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം ലഭിച്ചത്. വിവിധ ഭാഷകളിലായി 40,000 ത്തോളം ട്രാക്കുകൾ പാടിയിട്ടുണ്ട് അദ്ദേഹം.
Hridayam | അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഇവിടെയാണ്; പോസ്റ്റുമായി വിനീത് ശ്രീനിവാസൻഗസൽ ശ്രീനിവാസ്ഒരു തത്സമയ പരിപാടിയിൽ 76 വ്യത്യസ്ത ഇന്ത്യൻ, അന്തർദേശീയ ഭാഷകളിൽ ഗസൽ അവതരിപ്പിച്ചാണ് ഗസൽ ശ്രീനിവാസ് 2008ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. മൂന്ന് ലോക റെക്കോർഡുകൾ നേടിയ ഒരേയൊരു വ്യക്തി എന്ന അപൂർവതയും അദ്ദേഹത്തിനുണ്ട്.125 ആൽബങ്ങളിലായി 125 ഗാനങ്ങൾ ചെയ്തതിനും 100 വ്യത്യസ്ത ഭാഷകളിലായി 100 ട്രാക്കുകൾ അവതരിപ്പിച്ചതിനും 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ തത്സമയ കച്ചേരികൾ നടത്തിയതിനും ഉള്ള ലോക റെക്കോഡുകൾ അദ്ദേഹത്തിന്റെ പേരിലാണ്.
Minnal Murali | മിന്നൽ മുരളിയെക്കുറിച്ച് ഉത്തരമെഴുതിയാൽ 50 മാർക്ക് റെഡി; ചോദ്യപേപ്പറുമായി സംവിധായകൻ ബേസിൽ ജോസഫ്ഡി രാമനായിഡുഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിച്ച വ്യക്തി എന്ന പദവിയോടെയാണ് 2008ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഡി രാമനായിഡു ഇടം നേടിയത്. 13 ഇന്ത്യൻ ഭാഷകളിലായി 150ലധികം സിനിമകൾ നിർമ്മിച്ചത് കണക്കിലെടുത്താണ് ഈ ബഹുമതി ലഭിച്ചത്. 1964ൽ രാമുഡു ഭീമുഡു എന്ന ചിത്രത്തിലൂടെയാണ് രാമനായിഡു സിനിമനിർമാണ രംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം തെലുങ്ക് സിനിമയിൽ ചിരപ്രതിഷ്ഠ നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.