• HOME
  • »
  • NEWS
  • »
  • film
  • »
  • Manju Warrier | മഞ്ജുവിനോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു; വിഷയം അവസാനിപ്പിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

Manju Warrier | മഞ്ജുവിനോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു; വിഷയം അവസാനിപ്പിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

മഞ്ജു ആരുടെയൊക്കെയോ തടവറയിൽ ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സനൽകുമാർ.

sanalkumar-sasidharan

sanalkumar-sasidharan

  • Last Updated :
  • Share this:
    കൊച്ചി: നടി മഞ്ജു വാര്യരോട് (Manju Warrier)താൻ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്ന് സംവിധായകൻ സനൽ കുമാർ ശശിധരരൻ(Sanal Kumar Sasidharan). എന്നാല്‍ പിന്നാലെ നടന്ന് ശല്യം ചെയ്തിട്ടില്ല. മഞ്ജു ആരുടെയൊക്കെയോ തടവറയിൽ ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സനൽകുമാർ.

    മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് സനൽകുമാറിന്റെ പ്രതികരണം. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിനുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ എളമക്കര പൊലീസ് തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന് സനല്‍കുമാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു.

    Also Read-മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം

    പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണോ ശല്യപ്പെടുത്തുന്നത് എന്ന ചോദ്യത്തിനായിരുന്നു സനൽകുമാറിന്റെ മറുപടി. മഞ്ജുവിന്റെ കാര്യത്തിലുള്ള ആശങ്കയാണ് പ്രകടിപ്പിച്ചത്. മഞ്ജു ആരുടെയൊക്കെയോ തടവറയിൽ ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അല്ലെങ്കിൽ എന്തുകൊണ്ടാണ് മഞ്ജുവാര്യർ കഴിഞ്ഞ ഒരാഴ്ചയായി ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും സനൽ കുമാർ ശശിധരൻ ചോദിച്ചു.

    ജാമ്യം കിട്ടുന്ന കേസിൽ തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പിടിച്ചു. ഈ വിഷയം താൻ അവസാനിപ്പിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.

    Also Read- മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ

    നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് സനൽകുമാറിനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.

    സനല്‍കുമാര്‍ സംവിധാനം ചെയ്ത 'കയറ്റം' സിനിമയുടെ സെറ്റില്‍ മഞ്ജുവിന്റെ മാനേജരുമായുണ്ടായ തര്‍ക്കമാണു പ്രശ്‌നങ്ങളുടെ തുടക്കം.

    തിരുവനന്തപുരം പാറശാലയില്‍ ബന്ധു വീട്ടില്‍ നില്‍ക്കുമ്പോഴാണ് സനല്‍കുമാര്‍ ശശിധരനെ എളമക്കര പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇന്നോവ വാഹനത്തില്‍ സിവില്‍ ഡ്രസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടുമ്പോള്‍ ഫേസ് ബുക്ക് ലൈവിലൂടെ കസ്റ്റഡി ദൃശ്യങ്ങള്‍ സനല്‍കുമാര്‍ ശശിധരന്‍ പുറത്ത് വിട്ടിരുന്നു. അജ്ഞാത സംഘം തന്നെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

    നടിയുടെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞ് സനൽ ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
    Published by:Naseeba TC
    First published: