പരസ്പരം ബഹുമാനിക്കുന്ന താരജോഡികളാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ കുടുംബവിശേഷങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. പങ്കുവയ്ക്കുന്ന ചിത്രത്തേക്കാൾ ഇവർ ചിത്രങ്ങൾക്ക് നൽകുന്ന കുറിപ്പുകൾ എപ്പോഴും വ്യത്യസ്തമാണ്. അത്തരത്തിൽ സുപ്രിയ ഇന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
വനിത അവാർഡ് ചടങ്ങിന് പോകുന്നതിന് മുന്നോടിയായുള്ള ചിത്രമാണ് സുപ്രിയ പോസ്റ്റ് ചെയ്തത്. എന്നാൽ ആ ചിത്രത്തിന്റെ വിവരണമാണ് രസകരം. ' സ്റ്റൈലിംഗ് - ഞാൻ, ആഭരണങ്ങൾ എന്റേത്, എന്റെ തൊട്ടടുത്ത് നിൽക്കുന്ന സുന്ദരൻ എന്റേതു മാത്രമായ താടിക്കാരൻ. '
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.