HOME » NEWS » Film » HAPPY BIRTHDAY ASHISH VIDYARTHI BEST PERFORMANCES OF ASHISH VIDYARTHI GH

Happy Birthday Ashish Vidyarthi| വില്ലനായും സ്വഭാവനടനായും ആശിഷ് വിദ്യാർത്ഥി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ

ആദ്യ ചിത്രത്തിലൂടെ തന്നെ 1995-ൽ അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

News18 Malayalam | news18-malayalam
Updated: June 19, 2021, 1:01 PM IST
Happy Birthday Ashish Vidyarthi| വില്ലനായും സ്വഭാവനടനായും ആശിഷ് വിദ്യാർത്ഥി അവിസ്മരണീയമാക്കിയ കഥാപാത്രങ്ങൾ
Ashish Vidyarthi
  • Share this:
11 ഭാഷകളിലായി തന്റെ അതുല്യമായ അഭിനയശേഷി കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടനാണ് ആശിഷ് വിദ്യാർത്ഥി. ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം 'ദ്രോഹ്കാൽ' ആയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ 1995-ൽ അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. ആശിഷ് വിദ്യാർത്ഥിയുടെ ജന്മദിനത്തിൽ അദ്ദേഹം അവിസ്മരണീയമാക്കിയ ചില കഥാപാത്രങ്ങളിലൂടെ,

ദ്രോഹ്കാൽ

ഗോവിന്ദ് നിഹലാനി നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം 1994-ലാണ് പുറത്തിറങ്ങിയത്. ഹിന്ദി ഭാഷയിൽ ക്രൈം ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ ചലച്ചിത്രം തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമാണ് പ്രമേയമാക്കിയത്. ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള പോരാട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കടന്നു പോകേണ്ടി വരുന്ന മാനസിക സമ്മർദ്ദത്തെ കുറിച്ചാണ് സിനിമ പറയുന്നത്. അതിസമർത്ഥനായ കമാൻഡർ ഭദ്രയുടെ വേഷത്തിലാണ് ആശിഷ് വിദ്യാർത്ഥി എത്തുന്നത്. അതുല്യമായ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

ഇസ് രാത് കീ സുബഹ് നഹീ

സുധീർ മിശ്ര സംവിധാനം ചെയ്ത് 1996-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഇസ് രാത് കി സുബഹ് നഹീ'. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ താര ദേശ്പാണ്ഡെ, നിർമൽ പാണ്ഡെ, ആശിഷ് വിദ്യാർത്ഥി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഒരു രാത്രി നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തത്. ചിത്രത്തിൽ രമൺ ഭായ് എന്ന് പേരുള്ള പ്രതിനായകന്റെ വേഷത്തിലാണ് ആശിഷ് വിദ്യാർത്ഥി എത്തിയത്. പ്രതിനായകവേഷത്തിൽ അവിസ്മരണീയമായ പ്രകടനം കാഴ്ച വെച്ച ആശിഷിനെ തേടിയെത്തിയത് ആ വർഷത്തെ സ്റ്റാർ സ്‌ക്രീൻ പുരസ്‌കാരം ആയിരുന്നു.

You may also like:തനിക്ക് പകരം അളിയനെ ജോലിക്കയച്ച് 'പോക്കിരിരാജ' പൊലീസുകാരൻ; കള്ളിവെളിച്ചത്തായതോടെ അളിയൻ മുങ്ങി

പോക്കിരി

പുരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുഗു ചിത്രമാണ് 'പോക്കിരി'. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മഹേഷ് ബാബു, ഇല്യാന ഡിക്രൂസ്, പ്രകാശ് രാജ്, ആശിഷ് വിദ്യാർത്ഥി എന്നിവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. സബ് ഇൻസ്പെക്റ്റർ ആയ പശുപതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ആശിഷ് പ്രത്യക്ഷപ്പെടുന്നത്. കൊലപാതകം ചെയ്യാനുള്ള പ്രവണത മൂലം കാമുകിയുടെ അനിഷ്ടവും ഒരു അഴിമതിക്കാരനായ പോലീസുദ്യോഗസ്ഥന്റെ ശത്രുതയും പോലീസ് അന്വേഷിക്കുന്ന ഒരു ഡോണിന്റെ ശ്രദ്ധയും പിടിച്ചു പറ്റുന്ന ഒരു പ്രാദേശിക ഗുണ്ടയെ ചുറ്റിപറ്റി വികസിക്കുന്ന കഥാപാത്രമാണ് ആശിഷിന്റേത്. 2009-ൽ 'മഗധീര' എന്ന ചിത്രം റിലീസ് ചെയ്യുന്നത് വരെ തെലുഗു സിനിമയിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം 'പോക്കിരി' ആയിരുന്നു.

ഗില്ലി

എ എം രത്നം നിർമിച്ച്, ധരണി സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ തമിഴ് ചിത്രം തെലുഗ് ചിത്രമായ 'ഒക്കടു'വിന്റെ റീമെയ്ക്ക് ആയിരുന്നു. കബഡി കളിക്കാരനായ മകൻ പഠനത്തിൽ ശ്രദ്ധിക്കാതെ നടക്കുന്നതിന് ശകാരിക്കുന്ന ശിവസുബ്രഹ്മണ്യം എന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയാണ് ചിത്രത്തിൽ ആശിഷ് വേഷമിട്ടത്. ഈ ചിത്രം 200-ലേറെ ദിവസങ്ങൾ സിനിമാ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. വിജയ് നായകനായ ചിത്രത്തിൽ വിജയിയുടെ അച്ഛന്റെ കഥാപാത്രമാണ് ആശിഷ് വിദ്യാര‍്ത്ഥി അവതരിപ്പിച്ചത്.
Published by: Naseeba TC
First published: June 19, 2021, 1:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories