നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Basil Joseph | കസേര ചുമന്ന് ബേസിൽ ജോസഫ്; ടൊവിനോയുടെ ആശംസാ വീഡിയോ

  Happy Birthday Basil Joseph | കസേര ചുമന്ന് ബേസിൽ ജോസഫ്; ടൊവിനോയുടെ ആശംസാ വീഡിയോ

  അടുത്തിടെ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രമായ ജോജോയിലും ശ്രദ്ധേയമായ വേഷത്തിൽ ബേസിൽ ജോസഫ് അഭിനയിച്ചിരുന്നു. ഫാദർ കെവിൻ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്.

  BASIL

  BASIL

  • Share this:
   നടനും സംവിധായകനുമായ ബേസിൽ ജോസഫിന് ഇന്ന് ജന്മദിനം. ബേസിലിന് ചലച്ചിത്രലോകത്തും മറ്റുമുള്ള നിരവധി സുഹൃത്തുക്കൾ ആശംസകൾ നേർന്ന് രംഗത്തെത്തി. എന്നാൽ നടൻ ടൊവിനോ തോമസിന്‍റെ രസകരമായ ആശംസയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ടൊവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ കസേര ചുമക്കുന്ന ബേസിൽ ജോസഫിന്‍റെ വീഡിയോയാണ് ടൊവിനോ ആശംസ നേരാൻ ഉപയോഗിച്ചത്. കസേര ചുമന്നു നടക്കുന്ന സംവിധായകന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ടൊവിനോ ഇങ്ങനെ എഴുതി, 'ജന്മദിനാശംസകൾ ബേസിൽ ജോസഫ്, നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ'.   1990ൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലാണ് ബേസിൽ ജോസഫിന്‍റെ ജനനം. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി.

   2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. അതേ വർഷം തന്നെ ശ്.... എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു. 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. 2017 മേയിൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

   You May Also Like- വിവാഹവാർഷികത്തിൽ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ചെമ്പൻ വിനോദ് ജോസ്

   അടുത്തിടെ പുറത്തിറങ്ങിയ ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രമായ ജോജോയിലും ശ്രദ്ധേയമായ വേഷത്തിൽ ബേസിൽ ജോസഫ് അഭിനയിച്ചിരുന്നു. ഫാദർ കെവിൻ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതുവരെ ചെയ്തതിൽനിന്ന് വളരെ വ്യത്യസ്തതയുള്ള കഥാപാത്രമായിരുന്നെങ്കിലും വളരെ ഏറെ മികവോടെ അത് ഭംഗിയാക്കാൻ ബേസിൽ ജോസഫിന് സാധിച്ചിരുന്നു.

   മായാനദി, റോസാപ്പൂ, മന്ദാകിനി തുടങ്ങിയ സിനിമകളിലും ബേസിൽ ജോസഫ് അഭിനയിച്ചിട്ടുണ്ട്. ഇതിൽ റോസാപ്പൂ, മന്ദാകിനി എന്നീ സിനിമകൾ ഇനി റിലീസ് ചെയ്യാനുള്ളതാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായമിന്നൽ മുരളിയുടെ ചിത്രീകരണം ഈ അടുത്ത് പൂർത്തിയായിരുന്നു. ചിത്രത്തിന്‍റെ എഡിറ്റിങ് ജോലികൾ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ സിനിമ പ്രദർശനത്തിനെത്തും. തിയറ്ററിൽ തന്നെ സിനിമ റിലീസ് ചെയ്യിക്കുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്. അതിനിടെ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും ടൊവിനോ അറിയിച്ചിരുന്നു.
   Published by:Anuraj GR
   First published:
   )}