• HOME
  • »
  • NEWS
  • »
  • film
  • »
  • HAPPY BIRTHDAY BIJU MENON M TOWN CELEBS WISH THE ACTOR

Happy Birthday Biju Menon| ഈ പയ്യന് ഇന്ന് 51 വയസ്സ്; ബിജുമേനോന് ആശംസകളുമായി മലയാള സിനിമാ ലോകം

ശബ്ദസൗന്ദര്യവും അഭിനയ മികവും ഒത്തുചേർന്ന മലയാള സിനിമയുടെ പ്രിയ നടന് ഇന്ന് 51ാം പിറന്നാൾ

image: Instagram

image: Instagram

  • Share this:
    മലയാള സിനിമയിലെ എല്ലാമെല്ലാമാണ് ബിജു മേനോൻ. വില്ലനായും സഹനടനായും നായകനായും ഹാസ്യ നടനായുമെല്ലാം മലയാളികളുടെ ഇഷ്ടം സമ്പാദിച്ച അപൂർവ നടന്മാരിൽ ഒരാൾ. ശബ്ദസൗന്ദര്യവും അഭിനയ മികവും ഒത്തുചേർന്ന മലയാള സിനിമയുടെ പ്രിയ നടന് ഇന്ന് 51ാം പിറന്നാളാണ്. സിനിമാ ആസ്വാദകരും മലയാള സിനിമാ ലോകവുമെല്ലാം . ബിജു മേനോന് ആശംസകളുമായി എത്തിയിട്ടുണ്ട്.

    1970 സെപ്റ്റംബർ 9 നാണ് ബിജു മോനോന്റെ ജനനം. സിനിമയിലെത്തുന്നതിന് മുമ്പ് ടിവി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ബിജു മേനോൻ നേടിയിരുന്നു. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികൾ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.



    സോഷ്യൽമീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ബിജു മേനോന്റെ പഴയകാല ചിത്രം

    1991-ൽ റിലീസായ ഈഗിൾ എന്ന സിനിമയാണ് ബിജു മേനോന്റെ ആദ്യ സിനിമ. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലനായും നായകനായും സഹനായകനായും അഭിനയിച്ചു.



    1999-ൽ പുറത്തിറങ്ങിയ പത്രം എന്ന സിനിമയിലെ എസ്.പി. ഫിറോസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995-ൽ പുറത്തിറങ്ങിയ മാന്നാർമത്തായി സ്പീക്കിങ്ങിലെ വില്ലൻ കഥാപാത്രമാണ് അക്കാലത്ത് ശ്രദ്ധേയമായ മറ്റൊരു വേഷം. മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ സിനിമകൾ എല്ലാത്തരം പ്രേക്ഷകരുടേയും ഇഷ്ടനടനായി ബിജു മേനോനെ മാറ്റി.



    2010-ൽ റിലീസായ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് ബിജു മേനോൻ തെളിയിച്ചു. പിന്നീട് ഒരുപിടി കോമഡി കഥാപാത്രങ്ങളാണ് ബിജു മോനോന്റെതായി പുറത്തിറങ്ങിയത്. സീനിയേഴ്സ്, ഓർഡിനറി, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

    അഭിനയം മാത്രമല്ല, മലയാള സിനിമയിൽ ഒരുപിടി ഗാനങ്ങളും ബിജു മേനോൻ പാടിയിട്ടുണ്ട്. താരം പ്രധാന വേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആടകചാക്കോ ആടാചാക്കോ, ചേട്ടായീസിലെ ഏറുനോട്ടമിതെന്തിന് വെറുതെ, ലീലയിലെ വട്ടോളം വാണിയാരെ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു.

    ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ മകരമഞ്ഞ് എന്ന ചിത്രത്തിൽ സന്തോഷ് ശിവന് ശബ്ദം നൽകിയത് ബിജു മേനോൻ ആയിരുന്നു.
    Published by:Naseeba TC
    First published:
    )}