• HOME
 • »
 • NEWS
 • »
 • film
 • »
 • Happy birthday Dulquer Salmaan: ആരാധക‍ർ നെഞ്ചിലേറ്റിയ അഞ്ച് DQ ചിത്രങ്ങൾ

Happy birthday Dulquer Salmaan: ആരാധക‍ർ നെഞ്ചിലേറ്റിയ അഞ്ച് DQ ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയ നായകന്‍ ഇന്ന് തന്റെ 35-ാം ജന്മദിനം (ജൂലൈ 28) ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താം.

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും സൾഫത്തിന്റെയും മകനാണ് ദുൽക്കർ സൽമാൻ. (ഇമേജ് ഇൻസ്റ്റാഗ്രാം)

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും സൾഫത്തിന്റെയും മകനാണ് ദുൽക്കർ സൽമാൻ. (ഇമേജ് ഇൻസ്റ്റാഗ്രാം)

 • Share this:
  മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. കുട്ടിക്കാലം മുതല്‍ക്കേ സിനിമയായിരുന്നു ദുല്‍ഖറിന് ചുറ്റും. അതുകൊണ്ട് തന്നെ അഭിനയരംഗത്തേയ്ക്ക് ദുല്‍ഖര്‍ ചുവടുവച്ചത് ഒരു സ്വാഭാവിക തിരഞ്ഞെടുപ്പായി മാത്രമാണ് എല്ലാവരും കണ്ടിരുന്നത്. ഒരു സിനിമ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും സിനിമയില്‍ സ്വന്തമായ സ്ഥാനം ദുല്‍ഖര്‍ കണ്ടെത്തി. തുടക്കം മുതല്‍ ദുല്‍ഖര്‍ തിരഞ്ഞെടുത്ത സിനിമകളും കഥാപാത്രങ്ങളുമാണ് താരത്തിന് ആരാധകര്‍ക്കിടയില്‍ പ്രത്യേക സ്ഥാനം നേടി കൊടുത്തത്.

  മലയാളത്തിന്റെയും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളുടെയും പുറത്ത് വലിയൊരു ആരാധകവൃന്ദമാണ് യുവാക്കളുടെ സ്വന്തം കുഞ്ഞിക്കയ്ക്കുള്ളത്. ബോളിവുഡില്‍ കൂടുതല്‍ വേഷങ്ങള്‍ ദുല്‍ഖറിനെ തേടി ഇനിയുമെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മലയാളത്തിന്റെ പ്രിയ നായകന്‍ ഇന്ന് തന്റെ 35-ാം ജന്മദിനം (ജൂലൈ 28) ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരിയറിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താം. ആരാധകര്‍ നെഞ്ചിലേറ്റിയ ഡിക്യൂവിന്റെ അഞ്ച് സിനിമകള്‍ താഴെ പറയുന്നവയാണ്.

  സെക്കന്‍ഡ് ഷോ (2012)
  2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ബോക്‌സോഫീസില്‍ ഗംഭീര വിജയമായിരുന്നു. ഒപ്പം ഈ യുവനടന്റെ അഭിനയത്തിന് വളരെയധികം പ്രശംസയും ലഭിച്ചു. പ്രാദേശികമായ ഒരു മാഫിയ സംഘത്തില്‍ ജോലി ചെയ്യുന്ന ഹരി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. സെക്കന്‍ഡ് ഷോ ഹരിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

  ഓ കാതല്‍ കണ്‍മണി (2015)
  തമിഴ് ചിത്രമായ ഓ കാതല്‍ കണ്‍മണി (ഓകെ കണ്‍മണി) എന്ന സിനിമയിലൂടെയാണ് അവാര്‍ഡ് ജേതാവ് മണിരത്നവുമായി ദുല്‍ഖര്‍ ഒന്നിക്കുന്നത്. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന ആദിയുടേയും താരയുടേയും ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. നടി നിത്യ മേനോനാണ് ദുല്‍ഖറിനൊപ്പം നായികയായി അഭിനയിച്ചത്. ഓ കാതല്‍ കണ്‍മണി പിന്നീട് ബോളിവുഡില്‍ ഓകെ ജാനു എന്ന പേരില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ആദിത്യ റോയ് കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

  ചാര്‍ലി (2015)
  2015 ല്‍ പ്രേക്ഷകരെ ആകര്‍ഷിച്ച മറ്റൊരു ദുല്‍ഖര്‍ ചിത്രമായിരുന്നു ചാര്‍ലി. പാര്‍വതിയും ദുല്‍ഖറും അവതരിപ്പിച്ച കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ. ബോക്‌സോഫീസിലും നിരൂപകരിലും മികച്ച പ്രതികരണമാണ് ചാര്‍ലി സൃഷ്ടിച്ചത്. നിരവധി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രം പിന്നീട് മറാത്തിയിലും തമിഴിലും പുനര്‍നിര്‍മ്മിച്ചിരുന്നു.

  മഹാനദി (2018)
  ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് സിനിമയാണ് മഹാനദി. മുന്‍കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ജെമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. ഇതിഹാസ താരത്തെ അവതരിപ്പിച്ച നടന്‍ എന്ന നിലയില്‍ ദുല്‍ഖറുടെ അഭിനയവും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഒപ്പം ഈ ചിത്രം ഒരു സൂപ്പര്‍ഹിറ്റായി മാറി.

  കാര്‍വാന്‍ (2018)
  ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കറും അഭിനയിച്ച 2018ല്‍ പുറത്തിറങ്ങിയ കാര്‍വാനിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയമായിരുന്നില്ലെങ്കിലും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിലെ ദുല്‍ഖറുടെ പ്രകടനം പലരും അഭിനന്ദിച്ചിരുന്നു.
  Published by:Karthika M
  First published: