നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Dulquer Salman| കുഞ്ഞിക്കയ്ക്ക് സ്പെഷ്യൽ ആശംസയുമായി പൃഥ്വിരാജ്

    Happy Birthday Dulquer Salman| കുഞ്ഞിക്കയ്ക്ക് സ്പെഷ്യൽ ആശംസയുമായി പൃഥ്വിരാജ്

    ദുൽഖറിന് പിറന്നാൾ ആശംസകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി അറിയിച്ചത്.

    ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും    ഫയൽ ചിത്രം

    ദുൽഖർ സൽമാനും പൃഥ്വിരാജ് സുകുമാരനും ഫയൽ ചിത്രം

    • Share this:


      മലയാളികളുടെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ. മലയാള സിനിമയുടെ താരപുത്രൻ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് ഒരു സ്പെഷ്യൽ ആശംസയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിൻറെ സുഹൃത്തും മലയാള സിനിമയിലെ സഹപ്രവർത്തകനും സൂപ്പർ സ്റ്റാറുമായ പൃഥ്വിരാജ് സുകുമാരൻ. ദുൽഖറിന് പിറന്നാൾ ആശംസകൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി അറിയിച്ചത്. മലയാളത്തിലെ താരങ്ങളുടെ ജന്മദിനത്തിന് ആരാധകർ ഏറെയും കാത്തിരിക്കാറുള്ളത് പൃഥ്വി എങ്ങനെയാണ് ആശംസ നേരുന്നത് എന്ന് കാണാനാണ്. കാരണം പൃഥ്വിക്ക് ഇംഗ്ലീഷിലുള്ള പരിജ്ഞാനത്തിലൂടെയാണ് മലയാളി സമൂഹം പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാറുള്ളത്.

      എന്തായാലും ഇത്തവണയും പൃഥ്വി പതിവ് തെറ്റിച്ചിട്ടില്ല. പക്ഷെ ഇംഗ്ലീഷിന്റെ കാഠിന്യം താരം അല്പമൊന്ന് കുറച്ചിട്ടുണ്ട്. തന്റെ സഹപ്രവർത്തകനായ ദുൽഖറിന് സ്നേഹാദരങ്ങൾ എല്ലാം നൽകിക്കൊണ്ടായിരുന്നു പൃഥ്വിയുടെ ആശംസ. പൃഥ്വിയുടെ ആശംസയിൽ ഇരുവരുടെ കുടുംബങ്ങൾ തമ്മിലുള്ള ദൃഢബന്ധം വ്യക്തമാകുന്നുണ്ട്. സിനിമയിലെ സഹപ്രവർത്തകർ എന്നതിലും മുകളിൽ നിൽക്കുന്നതാണ് ഇവരുടെ ബന്ധം. അതുകൊണ്ട് തന്നെ പരസ്പരം ഒരു സുഹൃദ്ബന്ധത്തിലുമപ്പുറമാണ് പൃഥ്വിയും ഒപ്പം അദ്ദേഹത്തിൻറെ കുടുംബവും ദുൽഖറിന് നൽകുന്നത് എന്നത് പോസ്റ്റിൽ വ്യക്തമാകുന്നുണ്ട്. ദുൽഖറിന്റെ എളിമയും അദ്ദേഹത്തിലെ ഗുണങ്ങളെയും കുറിച്ച് പൃഥ്വി വ്യക്തമായ ധാരണ നൽകുന്നുണ്ട്. ഒപ്പം തന്നെ ദുൽഖറിന് സിനിമയോടും ചെയ്യുന്ന തൊഴിലിനോടുമുള്ള ആത്മാർത്ഥതയും അഭിനിവേശവും പൃഥ്വി തന്റെ പോസ്റ്റിൽ കൃത്യമായി കുറിച്ചിടുന്നു. ഇതിനെല്ലാം മുകളിൽ മമ്മൂട്ടി എന്ന താരരാജാവിന്റെ പുത്രൻ എന്ന വിലാസം അദ്ദേഹം എത്ര അഭിമാനത്തോടെയാണ് കൊണ്ട് നടക്കുന്നത് എന്നും പൃഥ്വി ചേർക്കുന്നുണ്ട്. ദുൽഖർ അദ്ദേഹത്തിൻറെ കരിയറിൽ നേടിയ ഓരോ വിജയവും അദ്ദേഹം അർഹിക്കുന്നതാണെന്നും പൃഥ്വി പറയുന്നു. ഒടുവിൽ കുടുംബത്തിനും സിനിമക്കും കാറുകൾക്കും ഇരുവരുടെ മക്കൾ വലുതാവുന്നത് കാണാനുമുള്ള ആശംസകൾ നേർന്ന് കൊണ്ടാണ് പൃഥ്വി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


      പൃഥ്വിയും ദുൽഖറും തമ്മിലുള്ള ബന്ധം മലയാളികൾക്ക് നേരത്തെ പരിചയമുള്ളതാണ്. ഇരുവരും അവരുടെ കാറുകളുമായി ഈ ഇടയ്ക്ക് കേരളത്തിലെ റോഡിലൂടെ കുതിച്ചുപായുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പൃഥ്വിയുടെ പോസ്റ്റിൽ പറയുന്നത് പോലെ ഇരുവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പമാണുള്ളത്. ഇരുവരും തമ്മിൽ ഒത്തുചേരുമ്പോൾ ഉള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്.

      നിലവിലെ മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മുൻനിരയിൽ നിൽക്കുന്ന താരങ്ങളാണ് ഇരുവരും. മലയാളികളെല്ലാം പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന സിനിമകളുടെ ഭാഗമായി നിൽക്കുന്നവരാണ് ഇരുവരും. അതിൽ സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ' കുറുപ്പ് ' എന്ന സിനിമയിൽ സുകുമാരക്കുറുപ്പായി വേഷമിടുന്ന ദുൽഖർ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. മലയാളത്തിന് പുറമെ അന്യഭാഷയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ഇതിന് പുറമെ സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖർ പോലീസ് വേഷത്തിൽ എത്തുന്നു. ദുൽഖർ ചിത്രങ്ങൾ മലയാളികൾക്ക് മുന്നിലെത്തിയിട്ട് കുറച്ച് കാലമായി എന്നതിനാൽ മലയാളികൾ എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അഭിനയത്തിന് പുറമെ വെയ്‌ഫാറർ ഫിലിംസ് എന്ന നിർമാണ കമ്പനി കൂടി ദുൽഖറിന് സ്വന്തമായുണ്ട്.

      പൃഥ്വിയുടെ കാര്യമെടുത്താൽ നടൻ, നിർമാതാവ് എന്നതിന് പുറമെ സംവിധായകൻ എന്ന വേഷം കൂടി അദ്ദേഹം അണിഞ്ഞു കഴിഞ്ഞു. മലയാളി പ്രേക്ഷകരെ ഹരം കൊള്ളിച്ചുകൊണ്ട് തിയേറ്റർ കീഴടക്കിയ ലൂസിഫർ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സംവിധായക കരിയറിന് കൂടി തുടക്കമിട്ടത്. ഇതിന്റെ രണ്ടാം ഭാഗമായ എമ്പുരാനും വൈകാതെ ചിത്രീകരണം തുടങ്ങും. ഇതിനിടയിൽ പൃഥ്വി - മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പൃഥ്വി തന്നെ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചിട്ടുണ്ട്. കല്യാണി പ്രിയദർശനാണ് നായിക.
      Published by:Naveen
      First published:
      )}