നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Hrithik Roshan | ഇന്ന് ഹൃത്വിക് റോഷന്റെ ജന്മദിനം; ആരാധകരെ ഇളക്കിമറിച്ച, താരത്തിന്റെ അഞ്ച് ചിത്രങ്ങൾ

  Happy Birthday Hrithik Roshan | ഇന്ന് ഹൃത്വിക് റോഷന്റെ ജന്മദിനം; ആരാധകരെ ഇളക്കിമറിച്ച, താരത്തിന്റെ അഞ്ച് ചിത്രങ്ങൾ

  താരത്തിന് ഇന്ന് 48 വയസ്സ് തികയുകയാണ്. ജന്മദിനവേളയില്‍ (Birthday) അദ്ദേഹത്തിന്റെ മികച്ച അഞ്ച് ചിത്രങ്ങൾ പരിചയപ്പെടാം.

  • Share this:
   2000ത്തില്‍ പുറത്തിറങ്ങിയ 'കഹോ ന പ്യാർ ഹെ' എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിൽ (Bollywood) തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ഹൃത്വിക് റോഷന്‍ (Hrithik Roshan). ആകർഷകമായ ശരീരഘടന കൊണ്ടും അമ്പരപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെയും അദ്ദേഹം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. യുകെ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ ഐ മാസിക നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഈ ദശാബ്ദത്തിലെ 'സെക്സിയെസ്റ്റ് ഏഷ്യൻ മെയ്ൽ' (Sexiest Asian Male of the Decade) ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. താരത്തിന് ഇന്ന് 48 വയസ്സ് തികയുകയാണ്. ജന്മദിനവേളയില്‍ (Birthday) അദ്ദേഹത്തിന്റെ മികച്ച അഞ്ച് ചിത്രങ്ങൾ പരിചയപ്പെടാം.

   കഹോ ന... പ്യാര്‍ ഹെ (Kaho Na...Pyar Hai)

   ഹൃത്വികിന്റെ ആദ്യ ചിത്രമാണ് 'കഹോ ന... പ്യാര്‍ ഹെ'. 2000ത്തിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് 'കഹോ ന പ്യാര്‍ ഹെ'യുടെ സംവിധായകന്‍. ഹൃത്വിക്കും അമീഷ പട്ടേലുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഇരട്ട വേഷമായിരുന്നു ഹൃത്വിക്കിന്. പ്രണയമായിരുന്നു ചിത്രത്തിന്റെ പ്രമേയം. 2000 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് 'കഹോ ന പ്യാര്‍ ഹെ'. 92 അവാര്‍ഡുകളും ചിത്രം നേടിയെടുത്തു. ഒരു വര്‍ഷത്തില്‍ ഏറ്റവും അധികം അവാര്‍ഡുകള്‍ നേടുന്ന ചിത്രമെന്ന ഗിന്നസ് റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി.

   കോയി... മില്‍ ഗയാ (Koi... Mil Gaya)

   2003ല്‍ പുറത്തിറങ്ങിയ ചിത്രം കുട്ടികള്‍ക്കിടയിലും മുതിര്‍ന്നവര്‍ക്കിടയിലും ഒരുപോലെ ഹിറ്റായിരുന്നു. ഒരു അന്യഗ്രഹജീവിയുമായി ചങ്ങാത്തം കൂടിയതിന് ശേഷം സൂപ്പര്‍ പവര്‍ നേടുന്ന ഒരു ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്.

   അഗ്നീപത് (Agneepath)

   അമിതാഭ് ബച്ചന്‍ അഭിനയിച്ച പഴയ ചിത്രത്തിന്റെ റീമേക്കാണ് അഗ്നീപത്. വിജയ് ദീനനാഥ് ചൗഹാന്‍ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. സഞ്ജയ് ദത്ത്, പ്രിയങ്ക ചോപ്ര, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു ഐറ്റം സോങിലൂടെ കത്രീന കൈഫും ചിത്രത്തില്‍ എത്തിയിരുന്നു.

   ലക്ഷ്യ (Lakshya)

   2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ലക്ഷ്യ'. പ്രീതി സിന്റയാണ് ഹൃത്വികിന്റെ നായികയായി വേഷമിട്ടത്. അമിതാഭ് ബച്ചനും ചിത്രത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഫര്‍ഹാന്‍ അക്തറാണ് ചിത്രം സംവിധാനം ചെയ്തത്. കരണ്‍ ഷെര്‍ഗില്‍ എന്ന ലെഫ്റ്റനന്റിന്റെ വേഷമായിരുന്നു ഹൃത്വികിന്.

   സൂപ്പര്‍ 30 (Super 30)

   ഐഐടി ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൂപ്പര്‍ 30 പ്രോഗ്രാം നടത്തുന്ന പട്ന സ്വദേശിയായ ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ കഥ പറയുന്ന ഒരു ബയോപിക് ആണ് 'സൂപ്പര്‍ 30'. വികാസ് ബഹല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പങ്കജ് ത്രിപാഠി, വീരേന്ദ്ര സക്സേന എന്നിവരും അഭിനയിക്കുന്നു. ബോക്‌സോഫീസില്‍ 147 കോടി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം കൂടിയാണ് സൂപ്പര്‍ 30.
   Published by:Rajesh V
   First published:
   )}