HOME » NEWS » Film » HAPPY BIRTHDAY ILAYARAJA SUPERHIT MALAYALAM SONGS IMMORTALIZED BY ILAYARAJA JK

Happy Birthday Ilayaraja: ഇളയരാജ അനശ്വരമാക്കിയ സൂപ്പർഹിറ്റ് മലയാളം പാട്ടുകൾ

തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ കൂടുതൽ ഗാനങ്ങൾ പുറത്തിറങ്ങിയത്

News18 Malayalam | news18-malayalam
Updated: June 2, 2021, 10:10 PM IST
Happy Birthday Ilayaraja: ഇളയരാജ അനശ്വരമാക്കിയ സൂപ്പർഹിറ്റ് മലയാളം പാട്ടുകൾ
ഇളയരാജ
  • Share this:
ഇന്ന് 78ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സംഗീത പ്രതിഭകളിൽ ഒരാളായ ഇളയരാജ. ഭാഷയുടെ അതിർ വരമ്പുകളില്ലാതെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വിവിധ തലമുറകളെ തന്റെ മാസ്മരിക സംഗീതത്തിലൂടെ കൈയിലെടുക്കാനും അദ്ദേഹത്തിന് സാധിച്ചു. നിത്യഹരിതമായ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ മെലഡികൾ മുതൽ ഫാസ്റ്റ് നമ്പറുകൾ വരെ അദ്ദേഹം തൊട്ടതെല്ലാം എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചു.

ഇന്ത്യൻ നാടോടി സംഗീതവും പരമ്പരാഗത ഇന്ത്യൻ വാദ്യോപകരണങ്ങളും പാശ്ചാത്യ ക്ലാസിക്കൽ സംഗീതവുമായി സംയോജിപ്പിച്ച് തന്റെതായ ശൈലി തന്നെ അദ്ദേഹം സംഗീത ലോകത്ത് സൃഷ്ടിച്ചെടുത്തു. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ കൂടുതൽ ഗാനങ്ങൾ പുറത്തിറങ്ങിയത്. മലയാളികൾക്കും അദ്ദേഹത്തിന്റെ കൈയൊപ്പോടെ അനശ്വരമാക്കിയ നിരവധി ഗാനങ്ങൾ ഇളയരാജ സമ്മാനിച്ചു. ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച് മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളായ ചില പാട്ടുകൾ പരിചയപ്പെടാം.

Also Read-Happy Birthday Ilayaraja: ഇന്ന് ഇളയരാജയുടെ ജന്മദിനം: 'ഇസൈ ജ്ഞാനി' ഇളയരാജയെക്കുറിച്ച് നിങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ

ആറ്റിറമ്പിലെ കൊമ്പിലെ...
1996ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച കാലാപാനി എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമാണ് ആറ്റിറമ്പിലെ കൊമ്പിലെ... കാലാപാനി പഴയ കാലത്തിൻറെ കഥ പറയുമ്പോൾ പഴയകാല കവിതയുടെയും ഈണത്തിന്റെയും അകമ്പടിയോടെ പഴമയുടെ ഓർമ്മകളിലേക്ക് നമ്മെ കൊണ്ടു പോകുന്ന ഇളയരാജയുടെ മാസ്മരിക സംഗീതമാണ് ഈ പാട്ടിൽ കേൾക്കാനാവുക. ഗീരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് എം ജി ശ്രീകുമാറും കെ എസ് ചിത്രയുമാണ് ശബ്ദം നൽകിയത്.

മാരിക്കൂടിനുള്ളിൽ...
കാലാപാനി എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമാണ് മാരിക്കൂടിനുള്ളിൽ... ചിത്രത്തിലെ നായകനായ ഗോവർധന്റെ (മോഹൻലാൽ) കാമുകിയായ പാർവതിയുമൊത്തുള്ള (തബു) പഴയകാല ഓർമകളാണ് ഗാനത്തിൽ ചിത്രീകരിക്കുന്നത്. അത് മനസ്സിൽ ഉൾക്കൊണ്ടായിരിക്കണം പാർവതിയുടെയും ഗോവർദ്ധന്റെയും പ്രണയ കഥ പറയാൻ ഇളയരാജ ഇങ്ങനെ ഒരു ഗാനത്തിന് സംഗീതം പകർന്നത്. ഗീരീഷ് പുത്തഞ്ചേരി എഴുതിയ വരികൾ കെ എസ് ചിത്രയാണ് പാടിയത്.

https://www.jiosaavn.com/song/maarikkoodinnullil/KQA9VD1TenI

ചെമ്പൂവേ പൂവേ...
കാലാപാനിയിൽ ഇളയരാജയുടെ സംഗീതത്തിൽ അനശ്വരമായ മറ്റൊരു സൂപ്പർ ഹിറ്റ് ഗാനമാണ് ചെമ്പൂവേ പൂവേ... ഗീരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്ക് എം ജി ശ്രീകുമാറും കെ എസ് ചിത്രയുമാണ് ശബ്ദം നൽകിയത്.

സ്വപ്നങ്ങൾ കണ്ണെഴുതിയ...
2009ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാമും കനിഹയും പ്രധാന വേഷത്തിലെത്തിയ ഭാഗ്യദേവത എന്ന ചിത്രത്തിലെ കാവ്യാത്മകമായ ഒരു സംഗീത വിസ്മയമാണ് സ്വപ്നങ്ങൾ കണ്ണെഴുതിയ മത്സ്യ കന്യകേ... എന്ന് തുടങ്ങുന്ന ഗാനം. ചിത്രത്തിൽ നരേൻ അവതരിപ്പിക്കുന്ന സാജൻ ജോസഫ് എന്ന കഥാപാത്രം നായികയായ ഡെയ്സിയുടെ (കനിഹ) സൗന്ദര്യത്തെ വർണിക്കുന്ന വരികളാണിത്. വയലാർ ശരത്ചന്ദ്ര വർമ്മ എഴുതിയ വരികൾക്ക് ശബ്ദം നൽകിയത് കെ എസ് ചിത്രയും രാഹുൽ നമ്പ്യാരുമാണ്.

https://www.jiosaavn.com/song/swapnangal-kannezhuthiya/BBsIUiwJYwY

മഴമേഘ ചേലിൻ...
സത്യൻ അന്തിക്കാടിന്റെ തന്നെ സംവിധാനത്തിൽ ജയറാം പ്രധാന വേഷത്തിൽ 2010ൽ ഇറങ്ങിയ ചിത്രമാണ് കഥ തുടരുന്നു. അതിലെ മഴമേഘ ചേലിൻ... എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തിനും ഈണമിട്ടത് ഇളയരാജ ആയിരുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് ശ്വേത മോഹനും വിജയ് യേശുദാസുമാണ് ശബ്ദം നൽകിയത്.
Published by: Jayesh Krishnan
First published: June 2, 2021, 10:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories