HOME » NEWS » Film » HAPPY BIRTHDAY LALETTAN SAVE FAMILY FROM COVID KERALA GOVERNMENT NEW VIDEO

Happy Birthday Lalettan| കോവിഡിൽ നിന്ന് കുടുംബത്തെ രക്ഷിക്കാം; ലാലേട്ടന്റെ പിറന്നാൾ ദിവസം ദൃശ്യം മോഡൽ ക്യാമ്പെയിൻ

സംസ്ഥാന സർക്കാരിന് വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 21, 2021, 8:47 AM IST
Happy Birthday Lalettan| കോവിഡിൽ നിന്ന് കുടുംബത്തെ രക്ഷിക്കാം; ലാലേട്ടന്റെ പിറന്നാൾ ദിവസം ദൃശ്യം മോഡൽ ക്യാമ്പെയിൻ
Mohanlal, Drishyam
  • Share this:
മലയാളികളുടെ മഹാനടൻ മോഹൻലാലിന‍്റെ അറുപത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ദിവസങ്ങൾക്ക് മുമ്പേ തന്നെ മലയാളികൾ ലാലേട്ടന്റെ പിറന്നാൾ ആഘോഷമാക്കാൻ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു. സോഷ്യൽമീഡിയയിൽ ഫാൻ മെയ്ഡ് പോസ്റ്ററുകളും വീഡിയോകളുമെല്ലാം പ്രചരിക്കുന്നുണ്ട്.

ലാലേട്ടന്റെ പിറന്നാൾ ദിവസം വ്യത്യസ്ത രീതിയിൽ കോവിഡ് ബോധവത്കരണ വീഡിയോ ഒരുക്കിയിരിക്കുകയാണ് കേരള സർക്കാർ. സംസ്ഥാന സർക്കാരിന് വേണ്ടി കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ദൃശ്യം മോഡൽ മാതൃകയിലാണ് വീഡിയോ.

കോവിഡിൽ നിന്നും കുടുംബത്തെ രക്ഷിക്കാം, സുരക്ഷിതരാവാം എന്നാണ് വീഡിയോയിൽ പറയുന്നത്.


കഴിഞ്ഞ വർഷത്തിലേതുപോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹൻലാല്‍ പിറന്നാൾ ആഘോഷിക്കുന്നത്. തമിഴ്നാട്ടിലും ലോക്ക്ഡൗൺ ആയതിനാൽ ആഘഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാൾ. ലാലേട്ടന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ആഘോഷങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയിൽ മോഹൻലാലിനൊപ്പം ഒത്തുകൂടും. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ പണിപ്പുരയിലാണ് മോഹൻലാൽ. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഗോവയിൽ പൂർത്തിയായിരുന്നു.

മലയാളത്തിലെ താരങ്ങളെല്ലാം മോഹൻലാലിന് പിറന്നൾ ആശംസകൾ നേർന്നിട്ടുണ്ട്.



ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയല്ലായിരുന്നെങ്കിൽ ഇപ്പോൾ എംപുരാൻ ചിത്രീകരണം നടക്കുകയായിരിക്കും എന്നാണ്  ലൂസിഫർ ഷൂട്ടിന്റെ ആദ്യ ദിവസത്തെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്.  ഉടൻ തന്നെ അവിടേക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ജന്മദിനാശംസകൾ സ്റ്റീഫൻ! ജന്മദിനാശംസകൾ അബ്രാം. ജന്മദിനാശംസകൾ ലാലേട്ട,”പൃഥ്വിരാജ് കുറിച്ചു.
Published by: Naseeba TC
First published: May 21, 2021, 8:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories