നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Lata Mangeshkar | ഇന്ത്യയുടെ വാനമ്പാടിയ്ക്ക് 92-ാം പിറന്നാൾ; ലതാ മങ്കേഷ്കറുടെ എക്കാലത്തെയും മികച്ച ഗാനങ്ങൾ

    Happy Birthday Lata Mangeshkar | ഇന്ത്യയുടെ വാനമ്പാടിയ്ക്ക് 92-ാം പിറന്നാൾ; ലതാ മങ്കേഷ്കറുടെ എക്കാലത്തെയും മികച്ച ഗാനങ്ങൾ

    സംഗീത പ്രേമികളുടെ പ്രിയ ഗായിക ലതാ മങ്കേഷ്കറുടെ മനോഹരമായ ശബ്ദത്തിന് ഇന്ന് 92 വയസ്സ്

    ലത മങ്കേഷ്‌കർ ദിലീപ് കുമാറിനൊപ്പം

    ലത മങ്കേഷ്‌കർ ദിലീപ് കുമാറിനൊപ്പം

    • Share this:
      ലതാ മങ്കേഷ്‌ക്കറുടെ സ്വരമാധുര്യം ആസ്വദിക്കാത്തവരുണ്ടാകില്ല. സംഗീത പ്രേമികളുടെ പ്രിയ ഗായിക ലതാ മങ്കേഷ്കറുടെ മനോഹരമായ ശബ്ദത്തിന് ഇന്ന് 92 വയസ്സ്. ഇന്ത്യൻ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാ മങ്കേഷ്ക്കറുടെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ചിലത് നോക്കാം.

      ഏയ് ദിൽ എ നാദാൻ - റസിയ സുൽത്താൻ

      ഈയിടെ മരണമടഞ്ഞ പ്രശസ്ത സംഗീതസംവിധായകൻ ഖയാം തന്റെ ഏറ്റവും മികച്ച ഗാനങ്ങളായ ഉംറാവോ ജാനിലെ മിക്ക ഗാനങ്ങളും ആലപിക്കാൻ ആശാ ഭോസ്‌ലെയെയാണ് തിരഞ്ഞെടുത്തത്. എന്നാൽ അതിമനോഹരമായ ഈ ഗാനം ആലപിക്കാൻ മങ്കേഷ്‌ക്കർ സഹോദരിമാരിൽ മൂത്തവളായ ലതാ മങ്കേഷ്കറെയാണ് തിരഞ്ഞെടുത്തത്. 1980 കളിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണിത്.



      റൈന ബേട്ടി ജയ്- അമർ പ്രേം

      വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടാണിത്. ആർഡി ബർമ്മൻ സംവിധാനം ചെയ്ത അവിസ്മരണീയമായ ഈ ​ഗാനം ലതയ്ക്കൊപ്പം പാടിയത് കിഷോർ കുമാറാണ്.



      ആജ് ഫിർ ജീനേ കി തമന്ന- ഗൈഡ്

      'ആജ് ഫിർ ജീനേ കി തമന്ന' എന്ന ഗാനമായിരുന്നു ഈ സിനിമയുടെ ഹൈലൈറ്റ്. ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ലതാ മങ്കേഷ്‌കറുടെ ​ഗാനമാണിത്.



      തുജേ ദേഖാ തോ യേ ജാന- ദിൽ വാലേ ദുൽഹനിയ ലെ ജായേ​ൻ​ഗേ

      സൂപ്പ‍ർ ഹിറ്റ് സിനിമയായ ദിൽ വാലേ ദുൽഹനിയ ലെ ജായേ​ൻ​ഗേയിൽ ഷാരൂഖിന്റെയും കജോളിന്റെയും ഓൺ-സ്ക്രീൻ പ്രണയം ഊട്ടിയുറപ്പിച്ച ഗാനമാണിത്. ലതയും കുമാർ സാനുവും ചേ‍ർന്ന് പാടിയ ‘തുജെ ദേഖ തോ യേ ജാന’ ഒറ്റരാത്രികൊണ്ട് ഒരു വികാരമായി മാറുകയും പ്രണയത്തിന്റെ പര്യായമായി മാറുകയുമായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ആളുകൾ പാടുന്ന ‘പ്രണയഗാന’മാണിത്.



      ഹം കോ ഹമി സേ ചുറാലോ- മൊഹബത്തീൻ

      "ഹംകോ ഹുമിസെ ചുര ലോ" എന്ന ഗാനം സിനിമയിലെ പ്രശസ്തമായ ​ഗാനമാണ്. ലതാ മങ്കേഷ്കറിന് ആരാധക‍ർ കൂടിയ ​ഗാനം കൂടിയായിരുന്നു ഇത്.



      ഏയ് മേരെ വതൻ കെ ലോഗോൺ- ആൽബം

      സൈനികരുടെ ത്യാഗത്തെക്കുറിച്ചുള്ള ഒരു ഗാനമാണിത്. 1963 ലെ റിപ്പബ്ലിക് ദിനത്തിൽ ന്യൂഡൽഹിയിലെ നാഷണൽ സ്റ്റേഡിയത്തിൽ രാഷ്ത്രപതി എസ്. രാധാകൃഷ്ണന്റെയും പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെയും സാന്നിധ്യത്തിൽ ലത മങ്കേഷ്ക‍ർ ആലപിച്ച ​ഗാനമാണിത്. ശ്രോതാക്കളെ കണ്ണീരിലാഴ്ത്തിയ ​ഗാനം കൂടിയാണിത്.



      കഭി ഖുഷി കഭി ഗം- കഭി ഖുഷി കഭി ഗം

      സിനിമയേക്കാൾ കൂടുതൽ ശ്രദ്ധേയമായ ​ഗാനമായിരുന്നു ഇത്. എല്ലാ സംഗീത പ്രേമികളുടെയും ചുണ്ടുകൾ ഇപ്പോഴും അറിയാതെ മൂളുന്ന ​ഗാനമാണിത്. ലത മങ്കേഷ്കറുടെ മാന്ത്രിക ശബ്ദത്തിന്റെ ശക്തി ഒരിയ്ക്കൽ കൂടി തിരിച്ചറിഞ്ഞ ​ഗാനമായിരുന്നു ഇത്.



      Summary: Lata Mangeshkar's voice is divine. Her range is extensive. Her expressions are usually spot on. That beautiful voice is turning 92 and on the occasion of her birthday, we’re revisiting some of India’s Nightingale’s most classic songs
      Published by:user_57
      First published:
      )}