നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Leonardo DiCaprio | ഇന്ന് ലിയനാർഡോ ഡി കാപ്രിയോയുടെ ജന്മദിനം; താരത്തിന്റെ ഇന്ത്യൻ ബന്ധത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

  Happy Birthday Leonardo DiCaprio | ഇന്ന് ലിയനാർഡോ ഡി കാപ്രിയോയുടെ ജന്മദിനം; താരത്തിന്റെ ഇന്ത്യൻ ബന്ധത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ?

  ലോകം മുഴുവൻ ആരാധകരുള്ള താരത്തിന് ഇന്ത്യയുമായുള്ള ബന്ധം അധികമാർക്കുമറിയില്ല എന്നതാണ് സത്യം

  • Share this:
   ലോകസിനിമയിലെ (World Cinema) തന്നെ ആരാധ്യ പുരുഷനും അക്കാദമി അവാർഡ് (Academy Award) ജേതാവുമായ ലിയനാർഡോ ഡി കാപ്രിയോയെ (Leonardo di Caprio) അറിയാത്തവരായി ആരുമുണ്ടാവില്ല. ഇന്ന് നവംബർ 11 ന് അദ്ദേഹം തന്റെ 47 മത് പിറന്നാൾ (Birthday) ആഘോഷിക്കുകയാണ്. എന്നാൽ, ലോകം മുഴുവൻ ആരാധകരുള്ള താരത്തിന് ഇന്ത്യയുമായുള്ള ബന്ധം അധികമാർക്കുമറിയില്ല എന്നതാണ് സത്യം.

   ലിയനാർഡോയുടെ രണ്ടാനമ്മയായ പെഗ്ഗി ആൻ ഫറാർ (Peggy Ann Farar) ഒരു അമൃത്ധാരി സിഖ് (Amritdhari Sikh) ആണ്. പെഗ്ഗി വളരെക്കാലം മുമ്പ് സിഖ് മതം സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്. പെഗ്ഗിയുടെ സിഖ് മതത്തോടുള്ള ആരാധന 2010 കളുടെ തുടക്കത്തിലാണ് സംഭവിച്ചത്. ഡികാപ്രിയോയുടെ കരിയറിന്റെ ഉയർച്ചയിലെല്ലാം പെഗ്ഗിയും ഒപ്പമുണ്ടായിരുന്നു. അവർതമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു പുലർത്തിയിരുന്നത്.

   ഡികാപ്രിയോയുടെ പിതാവ് ജോർജ്ജ് ഡികാപ്രിയോയുടെ രണ്ടാം ഭാര്യയാണ് പെഗ്ഗി. മൈക്കിൾ ആന്തണി ഫെറാറുമായി വേർപിരിഞ്ഞതിന് ശേഷം 1995 ലായിരുന്നു പെഗ്ഗിയും ജോർജും തമ്മിലുള്ള വിവാഹം. മൈക്കിൾ ആന്തണിയ്ക്കും പെഗ്ഗിയ്ക്കും ഒരു മകനുമുണ്ട്, ആദം സ്റ്റാർ ഫെറാർ. ജോർജും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും ഡികാപ്രിയോയുടെ അമ്മയുമായ ഇറെമെലിൻ ഇൻഡെൻബിർകെനും ഡികാപ്രിയോയ്ക്ക് വെറും ഒരു വയസു പ്രായമുള്ളപ്പോൾ വേർപിരിഞ്ഞു. സിനിമയിൽ തന്നെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയനായ താരമായിരുന്നു ലിയനാർഡോയുടെ അച്ഛൻ ജോർജ്ജ്. മീഡിയ ബിസിനസ്സിലും എഴുത്തിലും എഡിറ്ററായും വിതരണക്കാരനായും പ്രസാധകനായുമെല്ലാം അദ്ദേഹം തിളങ്ങിയിരുന്നു.

   പെഗ്ഗി അവാർഡ് ഷോകളിലും മറ്റ് പൊതു പരിപാടികളിലും പരമ്പരാഗത വസ്ത്രധാരണത്തിൽ നിരവധി തവണ തന്റെ കുടുംബത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്. 2019 ൽ 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡി'ന്റെ പ്രീമിയറിലും പെഗ്ഗി പങ്കെടുത്തിരുന്നു.

   ഇന്ത്യയുടെ അഭിമാന നടനും ബിഗ് ബിയുമായ അഭിതാഭ് ബച്ചനുമായി ലിയനാർഡോയ്ക്ക് അടുത്ത സൗഹൃദമാണുള്ളത്. ഹോളിവുഡ് ചിത്രമായ 'ദി ഗ്രേറ്റ് ഗാറ്റ്‌സ്ബൈ'യിൽ 2013 ൽ ലിയനാഡോ ഡി കാപ്രിയോയ്ക്കൊപ്പം അമിതാഭ് ബച്ചനും അഭിനയിച്ചിരുന്നു. മേയർ വുൾഫ്ഷെയിം എന്ന ചൂതാട്ടക്കാരനായാണ് ബച്ചൻ ഗ്രേറ്റ് ഗാറ്റ്‌സ്ബൈ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നത്.

   ചെറിയ കാലയളവിൽ മികച്ച അഭിനയം കൊണ്ട് ലിയനാഡോ ഡി കാപ്രിയോ പ്രശസ്തനായ അമേരിക്കൻ നടനും പിന്നീട് സിനിമാ നിർമ്മാതാവുമായി മാറി. 1990 കളിൽ ‍ ടിവി പരസ്യങ്ങളിലൂടെയാണ് കാപ്രിയോ തന്റെ കരിയർ ആരംഭിക്കുന്നത്. 2016 ൽ 'ദി റെവനന്റ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാപ്രിയോയ്ക്ക് മികച്ച നടനുള്ള ഓസ്കാർ ലഭിക്കുന്നത്. നേരത്തെ ആറു തവണ ഓസ്കറിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത് റെവനന്റ് എന്ന ചിത്രത്തിനാണ്.
   Published by:Karthika M
   First published:
   )}