• HOME
  • »
  • NEWS
  • »
  • film
  • »
  • HAPPY BIRTHDAY MANJU WARRIER HERE ARE COME MAJOR MOVIES OF HERS MM

Happy Birthday Manju Warrier | മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ; ലേഡീ സൂപ്പർസ്റ്റാറിന്റെ മികച്ച അഞ്ച് സിനിമകൾ

മഞ്ജു വാര്യർ 1995ൽ തന്റെ 17-ാം വയസ്സിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്

മഞ്ജു വാര്യർ

മഞ്ജു വാര്യർ

  • Share this:
    മലയാള സിനിമയിലെ ഏക ലേഡീ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ കേരളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. നടിയും നിർമ്മാതാവുമായ മഞ്ജു വാര്യർ 1995ൽ തന്റെ 17-ാം വയസ്സിൽ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.

    ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഴ് ഫിലിംഫെയർ അവാർഡ് സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ മഞ്ജു വാര്യർ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തുടർച്ചയായി നാല് തവണ (1996–99) ഫിലിം ഫെയർ അവാർഡ് നേടിയ ഏക മലയാളി നടി എന്ന റെക്കോർഡും മൊത്തത്തിൽ ഏഴ് തവണ എന്ന റെക്കോർഡും മഞ്ജുവിന് സ്വന്തമാണ്.

    പിറന്നാൾ ദിനത്തിൽ മഞ്ജു അഭിനയിച്ച മികച്ച അഞ്ച് സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.

    ഈ പുഴയും കടന്ന് (1996)

    സംവിധായകൻ കമലിന്റെ ഈ റൊമാന്റിക് സിനിമയിൽ മഞ്ജു വാര്യർ തന്റെ മുത്തശ്ശിയെയും അവിവാഹിതരായ രണ്ട് മൂത്ത സഹോദരിമാരെയും പരിപാലിക്കുന്ന അഞ്ജലി എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. അവൾ ഗോപി (ദിലീപ്) എന്ന ഒരാളുമായി പ്രണയത്തിലാകുന്നു. എന്നാൽ മൂത്ത സഹോദരിമാർ വിവാഹം കഴിച്ചില്ലെങ്കിൽ ഗോപിയെ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്നു. അഞ്ജലിയുടെ ആഗ്രഹങ്ങളെ മാനിക്കാൻ ഗോപി ശ്രമിക്കുന്നു. എന്നാൽ ഇതിനിടെ നായകൻ അബദ്ധത്തിൽ ഒരു കൊലപാതകം നടത്തുന്നു. ഈ സിനിമയിലെ മഞ്ജു വാര്യരുടെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡും ലഭിച്ചു.



    കന്മദം (1998)

    ഈ ചിത്രം അന്തരിച്ച സംവിധായകൻ എ.കെ. ലോഹിതദാസ് ആണ് സംവിധാനം ചെയ്തത്. മുംബൈയിൽ അബദ്ധത്തിൽ ഒരാളെ കൊലപ്പെടുത്തിയ വിശ്വനാഥൻ (മോഹൻലാൽ) എന്ന കഥാപാത്രമാണ് കഥയിലെ നായകൻ. ഈ വിവരം അറിയിക്കാൻ അയാൾ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കുന്നു. മരിച്ചയാളുടെ സഹോദരിയും കഥയിലെ നായികയുമായ ഭാനു എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് സൗത്തും ഏഷ്യാനെറ്റ് ഫിലിം അവാർഡും മഞ്ജു വാര്യർക്ക് ലഭിച്ചിട്ടുണ്ട്.

    കണ്ണെഴുതി പൊട്ടും തൊട്ട് (1998)

    നടേശൻ (തിലകൻ) എന്ന ഭൂവുടമ കൊലപ്പെടുത്തിയ ട്രേഡ് യൂണിയൻ നേതാവിന്റെ മകളായ ഭദ്രയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ മഞ്ജു അഭിനയിക്കുന്നത്. നടേശന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനായി അവളുടെ അമ്മ ആത്മഹത്യ ചെയ്യുന്നു. ഭദ്ര നടേശനോടുള്ള വെറുപ്പ് വളർത്തി അയാളെയും അയാളുടെ മകൻ ഉത്തമനെയും (ബിജു മേനോൻ) കൊല്ലാൻ നടേശന്റെ വീട്ടിൽ തന്നെ വീട്ടുജോലിക്കാരിയായി എത്തുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മഞ്ജു വാര്യർക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു.

    ഹൗ ഓ‍‍‍ൾഡ് ആ‍ർ യൂ? (2014)

    കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയുടെ വിജയത്തെ തുടർന്ന് മഞ്ജു വാര്യർ വിവാഹിതയായി. പിന്നീട് സിനിമയിൽ നിന്ന് 15 വർഷത്തെ ഇടവേള എടുത്തു. റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂവിലൂടെയാണ് പിന്നീട് മഞ്ജു അഭിനയത്തിലേക്ക് മടങ്ങിയത്. സമൂഹവും കുടുംബവും തന്റെ മേൽ ചുമത്തിയ കടമകളോട് മത്സരിക്കുന്ന ഒരു മധ്യവയസ്കയായ ക്ലാ‍ർക്കായിട്ടാണ് താരം ഈ സിനിമയിൽ അഭിനയിക്കുന്നത്.

    ആമി (2018)

    കമൽ സംവിധാനം ചെയ്ത പ്രശസ്ത എഴുത്തുകാരി കമലാ ദാസിന്റെ ജീവചരിത്ര സിനിമയാണിത്. സിനിമയിൽ കമലാ ദാസിനെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചിരിക്കുന്നത്. നിരൂപകരിൽ നിന്ന് മികച്ച പ്രശംസ നേടിയ സിനിമയാണിത്.
    Published by:user_57
    First published:
    )}