• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Happy BirthDay Mohanlal: മലയാളത്തിന്റെ താരരാജാവിന് ഇന്ന് 59ാം പിറന്നാൾ

ലാലേട്ടന് ആശംസകൾ നേർന്ന് ആരാധക ലക്ഷങ്ങൾ

news18
Updated: May 21, 2019, 8:25 AM IST
Happy BirthDay Mohanlal: മലയാളത്തിന്റെ താരരാജാവിന് ഇന്ന് 59ാം പിറന്നാൾ
മോഹൻലാലും സുചിത്രയും
news18
Updated: May 21, 2019, 8:25 AM IST
തിരുവനന്തപുരം: മലയാള സിനിമയിൽ കോടികളുടെ കിലുക്കം സമ്മാനിച്ച താരരാജാവിന് ഇന്ന് 59ാം പിറന്നാൾ. നാലുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ ബോക്സോഫീസിൽ റെക്കോഡുകളുടെ പുതുചരിത്രം കുറിച്ചുകൊണ്ടുള്ള ലാലിന്റെ ജൈത്രയാത്ര തുടരുകയാണ്. ദൃശ്യം, ഒപ്പം, പുലിമുരുകൻ ഇപ്പോൾ ഇതാ ലൂസിഫറും ബോക്സോഫീസിൽ ചരിത്രം സൃഷ്ടിക്കുന്നതിനിടെയാണ് പ്രിയ താരത്തിന്റെ പിറന്നാളെത്തുന്നത്. ലൂസിഫറിന്റെ വിജയാഘോഷത്തിനിടെ എത്തുന്ന ഈ പിറന്നാൾ വൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.

പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും മകനായി മോഹൻ ലാലിന്റെ ജനനം. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് മലയാളസിനിമയുടെ താരരാജാവായി വളരുകയായിരുന്നു. 1978ൽ പുറത്തിറങ്ങിയ 'തിരനോട്ടം' എന്ന സിനിമയാണ് പ്രായഭേദമന്യേ ആരാധകർ 'ലാലേട്ടൻ' എന്ന് വിളിക്കുന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ വെള്ളിത്തിരയിലെ ആദ്യ സിനിമ. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഫാസിലിന്റെ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലൂടെ മലയാളസിനിമക്ക് പുതിയൊരു താരത്തെ ലഭിച്ചു. വില്ലൻ വേഷത്തിൽ എത്തിയ മോഹൻലാൽ ആരാധകരുടെ പ്രിയങ്കരനായി മാറുന്നതാണ് പിന്നീട് കണ്ടത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

1980-1990കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തി. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി കേന്ദ്ര സർക്കാറും ആദരിച്ചു. 2009ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്‍റ് കേണൽ പദവിയും നൽകി. മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, കുഞ്ഞാലി മരയ്ക്കാര്‍, ബിഗ് ബ്രദര്‍ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

    Loading...

  • ഇതെന്ത് മുദ്രയാണ് ലാലേട്ടാ? ഇട്ടിമാണിയെ കണ്ട് ഞെട്ടി ആരാധകർ


ഈ പിറന്നാൾ മോഹൻലാലിനെയും ലാലേട്ടന്റെ ആരാധകരെയും സംബന്ധിച്ചിടത്തോളം സ്പെഷ്യലാണ്. ലൂസിഫറിലൂടെ ഒരു മലയാള സിനിമ ആദ്യമായി 200 കോടി ക്ലബിൽ ഇടംനേടിയെന്നത് മാത്രമല്ല, മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്നുവെന്ന വാർത്തയും ദിവസങ്ങൾക്ക് മുൻപാണ് എത്തിയത്. മലയാളസിനിമയുടെ 'ലൂസിഫറിന്' പിറന്നാളാശംസകൾ നേരുന്ന തിരക്കിലാണ് മലയാള സിനിമാലോകം.

First published: May 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...