നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Happy Birthday Nawazuddin Siddiqui| നവാസുദ്ദീൻ സിദ്ദീഖിയുടെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങൾ

    Happy Birthday Nawazuddin Siddiqui| നവാസുദ്ദീൻ സിദ്ദീഖിയുടെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങൾ

    നവാസുദ്ദീൻ സിദ്ദീഖിയുടെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങൾ

    Nawazuddin Siddiqui films

    Nawazuddin Siddiqui films

    • Share this:
      വളരെ സങ്കീർണമായ പാതകളിലൂടെ സഞ്ചരിച്ചാണ് ബോളിവുഡ് താരം നവാസുദ്ദീ൯ സിദ്ദീഖി സിനിമാ മേഖലയിലേക്ക് കടന്നെത്തിയത്. വായിൽ വെള്ളി കരണ്ടിയില്ലാതെ ജനിച്ച് കഴിവ് തെളിയിച്ച പ്രമുഖകരിലൊരാളാണ് സിദ്ദീഖി. 1999 ൽ സർഫറോശ് എന്ന സിനിമയിലൂടെ കടന്നു വന്ന നവാസുദ്ദീ൯ സിദ്ദീഖി താക്കറെ, മോട്ടിച്ചൂർ ചക്നാച്ചൂർ, തുടങ്ങി സിനിമകളിലൂടെ തന്റെ മികച്ച പ്രകടനം വഴി ആരാധക ഹൃദയങ്ങൾ കീഴടക്കിയ താരം കൂടിയാണ്. ഇന്ന് ഹിന്ദി സിനിമാ വ്യവസായത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇദ്ദേഹം. താരം 47 വയസ്സ് പൂർത്തിയാക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഞ്ച് സിനിമകളിലൂടെ സഞ്ചരിക്കാം.

      കഹാനി



      സുജോയ് ഘോഷ് സംവിധാനം ചെയ്ത ഈ ത്രില്ലർ സിനിമ വഴിയാണ് നവാസുദ്ദീന് ഒരു സ്റ്റാർ എന്ന പദവിയിലേക്ക് എത്തിയത്. അഹങ്കാരിയായ, മൂക്കത്ത് ശുണ്ഠിയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ താരം തന്റെ പ്രകടനം വഴി ഹിന്ദി സിനിമയിൽ കണ്ടുവരാറുള്ള മറ്റു പോലീസുകാരിൽ നിന്നും ഏറെ വ്യത്യസ്ഥനായിരുന്നു. കഹാനിയിൽ നായകനല്ലാതിരുന്നിട്ടു കൂടി ഈ ചെറു റോളിൽ അഭിനയിച്ച നവാസുദ്ദീനെയായിരുന്നു പ്രേക്ഷകർ കൂടുതലായും ശ്രദ്ധിച്ചത്.

      ഗാംഗ്സ് ഓഫ് വാസെയ്പൂർ 1,2

      നവാസുദ്ദീന്റെ സിനിമകളെ കുറിച്ച് സംസാരിക്കുമ്പോൾ ഗാംഗ്സ് ഓഫ് വായെസ്പൂറിനെ ഒഴിവാക്കാനാകില്ല. മനോജ് ബാജ്പെയ് അവതരിപ്പിച്ച സർദാർ ഖാ൯ എന്ന കഥാപാത്രത്തിന്റെ മകനായ ഫൈസൽ ഖാ൯ എന്ന കഥാപാത്രത്തിലൂടെയാണ് നവാസ് ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.



      സിനിമയുടെ ആദ്യ ഭാഗത്തിൽ തന്റെ പിതാവിന്റെ നിഴലിൽ വളരുന്ന ഒരു പയ്യന്റെ വേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത് എങ്കിൽ രണ്ടാം ഭാഗം എത്തുമ്പൊഴേക്കും തനി ഗാംഗ്സ്റ്റർ റോളിലേക്ക് അദ്ദേഹം പരിവേഷം നടത്തുന്നു. ഈ സിനിമ വഴിയാണ് ആരാധകരുടെയും നിരൂപകരുടെയും മനസിലേക്ക് താരം കടന്നു ചെല്ലുന്നത്.
      You may also like:Happy Birthday Divya Prabha | ഒന്നിച്ചുള്ള സെൽഫിയിൽ പിൽക്കാലത്ത് ഒന്നിച്ചിറങ്ങിയ സിനിമകളിലെ അഭിനേത്രികൾ; ദിവ്യ പ്രഭയുടെ ത്രോബാക്ക് പോസ്റ്റ്

      ലഞ്ച് ബോക്സ്



      ഈ സിനിമയിലും അദ്ദേഹം നായക വേഷം ചെയ്തിട്ടില്ലെങ്കിലും തന്റെ മനോഹരമായ പ്രകടനം വഴി അദ്ദേഹം വേറിട്ട് നിന്നിട്ടുണ്ട്. ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച രണ്ട് അഭിനേതാക്കളായ ഇർഫാ൯ ഖാനും നവാസുദ്ദീനും സ്ക്രീ൯ പങ്കിടുന്നതും, മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതുമായ ഈ ചിത്രം ഏറെ മനോഹരമാണ്.

      മാഞ്ചി



      ബിഹാറിലെ ഗെഹ്ലോർ ഗ്രാമവാസിയായിരുന്ന ദസരത് മാഞ്ചിയുടെ ജീവിത കഥയാണ് 2015 ൽ പുറത്തിറങ്ങിൽ ഈ റൊമാന്റിക് സിനിമ പറയുന്നത്. രാധിക ആപ്തേയാണ് ഇതിൽ നായികയായെത്തുന്നതും. ഇരുവരുടെയും ചിത്രത്തിലെ കെമിസ്ട്രി മികച്ചായിരുന്നു എന്ന് ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. ചെറുപ്പക്കാരന്റെ റോളിലും, ഭർത്താവിന്റെ റോളിലും വൃദ്ധന്റെ റോളിലും പ്രത്യക്ഷപ്പെട്ട നവാസിന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു ഇത് എന്നതിൽ സംശയമില്ല.

      മാൻതോ



      സാദത് ഹസ൯ മാൻതോയുടെ ജീവ ചരിത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. ലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായ അദ്ദേഹത്തിന്റെ ജീവിതം ഏറ്റവും മനോഹരമായ രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചത്. ഡയലോഗുകളേക്കാൾ കൂടുതൽ മുഖഭാവങ്ങളിലൂടെയാണ് അദ്ദേഹം മാൻതോയെ പ്രേക്ഷകർക്ക് കാണിച്ചു കൊടുത്തത്. നന്ദിതാ ദാസിന്റെ തിരക്കഥയെ ഒരു പടികൂടി മുകളിലെത്തിക്കുകയായിരുന്നു ഈ സിനിമയിൽ നവാസ്. ഏത് റോളുകളും എങ്ങനെ മനോഹരമാക്കിത്തീർക്കാം എന്ന് നവാസിനെപ്പോലം അറിയുന്ന മറ്റാളുകൾ കുറവാണ്.
      Published by:Naseeba TC
      First published:
      )}