നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Prithviraj | നടന്‍, സംവിധായകന്‍, യൂത്ത് ഐക്കണ്‍; പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍

  Happy Birthday Prithviraj | നടന്‍, സംവിധായകന്‍, യൂത്ത് ഐക്കണ്‍; പൃഥ്വിരാജിന് ഇന്ന് പിറന്നാള്‍

  തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
   മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് (Prithviraj Sukumaran) ഇന്ന് പിറന്നാൾ. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തെന്നിന്ത്യയിൽ തൻ്റതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ഇന്ന് മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിക്കുകയാണ്.

   വിർച്വൽ ആശംസകൾ അരങ്ങുവാഴുന്ന ഈ കാലത്ത് പ്രിയ സഹപ്രവർത്തകന് ആശംസകൾ അറിയിച്ചിരിക്കുകയാണ് മറ്റു താരങ്ങൾ. നിരവധി ആരാധകരും പൃഥ്വിരാജിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.ജന്മനാളില്‍ ദുബായിലെത്തിയ പൃഥ്വിരാജിസ് സര്‍പ്രൈസായി മല്ലിക സുകുമാരന്‍ കേക്ക് ഒരുക്കിയിരുന്നു.

   Also Read - Prithviraj | ജന്മനാളില്‍ പൃഥ്വിക്ക് ദുബായില്‍ സര്‍പ്രൈസ് കേക്കുമായി അമ്മ മല്ലിക സുകുമാരന്‍

   ഭ്രമമാണ് പൃഥ്വിരാജിന്റേതായി അടുത്തിടെ റിലീസായ ചിത്രം. 'അന്ധാദുൻ' എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. 2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജിന്റെ റോളിൽ ഹിന്ദിയിൽ എത്തിയത് ആയുഷ്മാൻ ഖുറാന ആണ്. ബ്ലാക്ക് കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലെ സിനിമയാണിത്.

   രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സ്മിനു, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.
   Published by:Karthika M
   First published:
   )}