• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Salman Khan | ഇന്ന് സൽമാൻ ഖാന്റെ ജന്മദിനം; ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന 5 ചിത്രങ്ങള്‍

Happy Birthday Salman Khan | ഇന്ന് സൽമാൻ ഖാന്റെ ജന്മദിനം; ബോളിവുഡ് സൂപ്പർസ്റ്റാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന 5 ചിത്രങ്ങള്‍

ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് പുറമെ അഞ്ച് ചിത്രങ്ങള്‍ കൂടിയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്.

സൽമാൻ ഖാൻ

സൽമാൻ ഖാൻ

  • Share this:
ബോളിവുഡിലെ (Bollywood) സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍ (Salman Khan). സല്‍മാന്‍ ഖാൻ എക്കാലത്തും ആരാധകര്‍ക്ക് ഒരു വികാരമാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ് (Birthday). ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് പുറമെ അഞ്ച് ചിത്രങ്ങള്‍ കൂടിയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. സൽമാന്‍ ഖാന്റെ 'രാധേ:യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' (Radhe: Your Most Wanted Bhai) ഈ വര്‍ഷം ഈദിന് ഓടിടിയില്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാനായില്ല.

കഴിഞ്ഞ മാസം ആയുഷ് ശര്‍മ്മ ചിത്രം 'അന്തിം: ദ ഫൈനല്‍ ട്രൂത്തി'ല്‍ (Antim: The Final Truth) സല്‍മാന്‍ ഖാന്‍ മുഖ്യ വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരുന്നു സല്‍മാന്‍ എത്തിയത്. ചിത്രം ആരാധകരുടെ കൈയടി നേടുകയും നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്നത് സല്‍മാന്‍ ഖാന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തിനു വേണ്ടിയാണ്. 2022ൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകും. സൂപ്പര്‍ താരത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:

ടൈഗര്‍ 3 (Tiger 3)

അലി അബ്ബാസ് സഫറിന്റെ ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക. റഷ്യ, ഓസ്ട്രിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം ആദ്യം ടര്‍ക്കിയില്‍ ചിത്രത്തിന്റെ ഒരു ഭാഗം ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. ടൈഗറിനെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കഭി ഈദ് കഭി ദിവാലി (Kabhi Eid Kabhi Diwali)

സാജിദ് നദിയാദ് വാലയുടെ 'കഭി ഈദ് കഭി ദിവാലി' എന്ന് ചിത്രത്തിലും സൂപ്പര്‍താരം അഭിനയിക്കുന്നുണ്ട്. 2022ന്റെ തുടക്കത്തില്‍ തന്നെ ചിത്രം തിയറ്ററുകളിലെത്തും. ഫര്‍ഹദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം പൂജ ഹെഗ്‌ഡെയാണ് സല്‍മാന്റെ നായികയായി വേഷമിടുന്നത്.

കിക്ക് 2 (Kick 2)

കിക്ക് രണ്ടാം ഭാഗത്തിലൂടെ സല്‍മാന്‍ ഖാന്റെ 'ഡെവിള്‍' കഥാപാത്രം തിരിച്ചെത്തുന്നു. 2014ല്‍ ആയിരുന്നു ചിത്രത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. 2021ല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ചിത്രം 2022ല്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. സാജിദ് നദിയാദ് വാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനും ജാക്വലിന്‍ ഫെര്‍ണാണ്ടസും തന്നെയാണ് നായികാനായകന്മാരായി വേഷമിടുന്നത്.

ബജ് രംഗി ഭായ്ജാൻ2 (Bajrangi Bhaijaan 2)

എസ് എസ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സല്‍മാന്‍ ഖാന്‍ തന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ 'ബജ് രംഗി ഭായ്ജാന്' രണ്ടാം ഭാഗം ഉണ്ടാകുമെന്ന്പ്രഖ്യാപിച്ചത്. രാജമൗലിയുടെ പിതാവും തെലുങ്ക് തിരക്കഥാകൃത്തുമായ കെ.വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ എഴുതുക. എന്നാല്‍ ചിത്രത്തിന്റെ വിശദമായ വിവരങ്ങൾക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.

പത്താന്‍, ലാല്‍ സിംഗ് ചദ്ദ (Pathan and Lal Singh Chaddha)

ആമീര്‍ ഖാന്‍ ചിത്രം 'ലാല്‍ സിങ് ചദ്ദ'യിലും ഷാറൂഖ് ഖാന്‍ ചിത്രം 'പത്താനി'ലും സല്‍മാന്‍ ഖാന്‍ അതിഥി താരമായി അഭിനയിക്കും.
Published by:Rajesh V
First published: