• HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Shane Nigam | 'നീ നിന്റെ സ്വപ്‌നങ്ങളെ പിന്തുടരുക'; ഷെയ്‌നിന് ആശംസകളറിയിച്ച് സംവിധായകന്‍ TK രാജീവ് കുമാര്‍

Happy Birthday Shane Nigam | 'നീ നിന്റെ സ്വപ്‌നങ്ങളെ പിന്തുടരുക'; ഷെയ്‌നിന് ആശംസകളറിയിച്ച് സംവിധായകന്‍ TK രാജീവ് കുമാര്‍

ഷെയ്ന്‍ നിഗത്തിന് ജന്മദിന ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

  • Share this:
    മലയാളികളുടെ പ്രിയ താരമാണ് ഷെയ്ന്‍ നിഗം. കുട്ടിക്കാലം മുതല്‍ക്ക് തന്നെ അഭിനയ രംഗത്ത് തന്റേതായ സ്ഥാനമുറപ്പിച്ച ഷെയ്‌നിന്റെ പിറന്നാളാണ് ഇന്ന്. ഷെയ്ന്‍ നിഗത്തിന് ജന്മദിന ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംവിധായകന്‍ ടി കെ രാജീവ് കുമാറും ( T K Rajeev Kumar) നടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

    പ്രിയപ്പെട്ട ഷെയ്ന്‍, നീ നിന്റെ സ്വപ്‌നങ്ങളെ പിന്തുടരുക, നിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിനക്ക് സാധിക്കും എന്ന് ഓര്‍ക്കുക. വരും വര്‍ഷം നീ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂവണിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും ടി കെ രാജീവ് കുമാര്‍ എഴുതിയിരിക്കുന്നു. 'ബര്‍മുഡ' എന്ന ചിത്രത്തിന്റെ പോസ്റ്ററും ടി കെ രാജീവ് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.

    ഷെയ്ന്‍ നിഗം ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകനാണ് ടി.കെ രാജീവ് കുമാര്‍.

    24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ കശ്മീരിയായ ഷെയ്‌ലീ കൃഷ്ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

    ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

    ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്റെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്.

    Also Read-Priyadarshan | 'നെറ്റ്ഫ്‌ളിക്‌സ് എടുക്കാത്ത സിനിമ'; പരാമർശിച്ചത് ദുൽഖറിന്റെ കുറുപ്പിനെയല്ല എന്ന് പ്രിയദർശൻ

    സിനിമയ്ക്ക് ബര്‍മുഡ എന്ന് പേര് നല്‍കാനുള്ള കാരണം ടി കെ രാജീവ് കുമാര്‍ തുറന്നു പറയുന്നത് ഇങ്ങനെ- 'യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡയില്‍ പറയുന്നത്. മിസ്ട്രീസ് ഓഫ് മിസ്സിംഗ് എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. മനുഷ്യന്റെ ജീവിതത്തിലെ മിസ്സിംഗ് എലമെന്റുമായി ചിത്രത്തിന് ബന്ധമുണ്ട്. അതുകൊണ്ടാണ് ബര്‍മുഡ എന്ന പേര് നല്‍കിയത്'.

    സിനിമയുടെ 15 ദിവസത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് കാരണം നിര്‍ത്തിവെക്കേണ്ടിവന്നു. ഒരു ദേശീയ മാധ്യമത്തില്‍ ഒരു സംഭവം കേള്‍ക്കാനിടയായതാണ് സിനിമയെക്കുറിച്ച് ആലോചിച്ചതിന്റെ തുടക്കമെന്നും രാജീവ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
    Published by:Karthika M
    First published: