HOME » NEWS » Film » HAPPY BIRTHDAY SUNNY LEONE INTERESTING FACTS ABOUT BIRTHDAY GIRL WHICH YOU NEVER KNEW GH

Happy Birthday Sunny Leone | സണ്ണി ലിയോണിയെക്കുറിച്ച് അധികമാർക്കുമറിയാത്ത ചില രസകരമായ കാര്യങ്ങൾ

പത്തൊമ്പതാം വയസിലാണ് സണ്ണി അഡൾട്ട് എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായി മാറുന്നത്. യാഥാസ്ഥിതിക സിഖ് മതവിശ്വാസികളായിരുന്ന സണ്ണിയുടെ കുടുംബത്തിന് ഈ പ്രൊഫഷൻ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: May 13, 2021, 1:06 PM IST
Happy Birthday Sunny Leone | സണ്ണി ലിയോണിയെക്കുറിച്ച് അധികമാർക്കുമറിയാത്ത ചില രസകരമായ കാര്യങ്ങൾ
sunny leone
  • Share this:
ജനപ്രിയ നടി സണ്ണി ലിയോണിയ്ക്ക് ഇന്ന് 40 വയസ് തികഞ്ഞു. ബിഗ് ബോസിൽ പങ്കെടുത്തത് മുതൽ നിരവധി ചലച്ചിത്രങ്ങളുടെ ഭാഗമായതു വരെ ബോളിവുഡിൽ ഒരുപാട് ദൂരം സണ്ണി ലിയോണി പിന്നിട്ടു. ഈ പിറന്നാൾ ദിനത്തിൽ സണ്ണി ലിയോണിന്റെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ചില രസകരമായ കാര്യങ്ങളെക്കുറിച്ച് അറിയാം.


  • സണ്ണി ലിയോണി ജനിച്ചത് കാനഡയിലെ ഒന്റാരിയോവിലെ സാർണിയ എന്ന സ്ഥലത്താണ്. ഇവരുടെ ശരിയായ പേര് കരൺജിത്ത് കൗർ വോഹ്ര എന്നാണ്.

  • ചെറുപ്പത്തിൽ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപ്പെട്ടിരുന്ന സണ്ണിയുടെ ഇഷ്ട കായികവിനോദം ഹോക്കിയായിരുന്നു.

  • സണ്ണി എന്ന പേരിൽ ഒരു നർത്തകിയായി ജോലി ചെയ്യുമ്പോഴാണ് നഴ്‌സിംഗ് പഠിക്കുന്നത്. പിന്നീട് പെന്റ്ഹൗസ് മാഗസിന് വേണ്ടി മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. മാഗസിന്റെ സ്ഥാപകനാണ് പേരിനോടൊപ്പം ലിയോണി എന്നു കൂടി ചേർക്കണമെന്ന് നിർദ്ദേശിച്ചത്.

  • സണ്ണി ഒരു കത്തോലിക് സ്‌കൂളിലാണ് പഠിച്ചത്. രോമാവൃതമായ കാലുകളും ആകർഷകമല്ലാത്ത രൂപഭംഗിയും കാരണം അവർ സഹപാഠികളുടെ കളിയാക്കലുകൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിരുന്നു.

  • 2001 മാർച്ചിൽ അവർ പെന്റ്ഹൗസ് പെറ്റ് ഓഫ് ദി മന്തും 2003-ൽ പെന്റ്ഹൗസ് പെറ്റ് ഓഫ് ദി ഇയറുമായി തിരഞ്ഞെടുക്കപ്പെട്ടു.

  • സണ്ണി ബൈസെക്ഷ്വൽ ലൈംഗികാഭിമുഖ്യം ഉള്ളയാളാണ്. പതിമൂന്നാം വയസിൽ അത് അവർ തിരിച്ചറിയുകയും തന്റെ സഹോദരൻ സുൻദീപ് സിങിനോട് അക്കാര്യം തുറന്നു പറയുകയും ചെയ്തു.

  • പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് (പി ഇ ടി എ), അമേരിക്കൻ ക്യാൻസർ സൊസൈറ്റി എന്നീ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന അംഗമാണ് സണ്ണി ലിയോണി.

  • തന്റെ പത്തൊമ്പതാം വയസിലാണ് സണ്ണി അഡൾട്ട് എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായി മാറുന്നത്. യാഥാസ്ഥിതിക സിഖ് മതവിശ്വാസികളായിരുന്ന സണ്ണിയുടെ കുടുംബത്തിന് ഈ പ്രൊഫഷൻ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.

  • 2009-ൽ ഡാനിയൽ വെബ്ബറിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് പ്ലേബോയ് എന്റർപ്രൈസസിന്റെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് ആയിരുന്ന മാറ്റ് എറിക്സണുമായുള്ള സണ്ണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2008ൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ആയ റസൽ പീറ്റേഴ്‌സുമായി സണ്ണി പ്രണയത്തിലായിരുന്നു.

  • പൊതുവെ ആളുകൾ കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി താൻ ഒരു അന്തർമുഖയാണെന്ന് സണ്ണി തുറന്നു പറഞ്ഞിട്ടുണ്ട്.

  • മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഒരു ഗ്രാമത്തിലെ അനാഥാലയത്തിൽ നിന്നാണ് സണ്ണിയും ഭർത്താവ് ഡാനിയലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ദത്തെടുത്തത്. നിഷ എന്നാണ് ആ കുട്ടിയ്ക്ക് പേര് നൽകിയത്. കൂടാതെ വാടക ഗർഭധാരണത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളും ഈ ദമ്പതികൾക്കുണ്ട്.

  • സ്വന്തം ഇഷ്ടപ്രകാരം വെജിറ്റേറിയൻ ആയി മാറിയ ആളാണ് സണ്ണി ലിയോണി.

  • 2011-ൽ ബിഗ് ബോസിൽ പങ്കെടുത്ത സണ്ണി 2012-ൽ പൂജ ഭട്ടിന്റെ ജിസം 2 എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് രംഗപ്രവേശം നടത്തിയത്. പിന്നീട് 2013-ൽ ജാക്ക്പോട്ട്, 2014-ൽ രാഗിണി എം എം എസ്, 2015-ൽ ഏക് പെഹ്‌ലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.


Keywords: Sunny Leone, Bollywood, Birthday, Big Boss, സണ്ണി ലിയോണി, ബോളിവുഡ്, ജന്മദിനം, ബിഗ് ബോസ്
Published by: Anuraj GR
First published: May 13, 2021, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories