• HOME
  • »
  • NEWS
  • »
  • film
  • »
  • HBD Suresh Gopi | മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്ക്ക് ഇന്ന് 64-ാം പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

HBD Suresh Gopi | മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്ക്ക് ഇന്ന് 64-ാം പിറന്നാള്‍; ആശംസകളുമായി താരങ്ങള്‍

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.

  • Last Updated :
  • Share this:
    മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാള്‍. ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. താരത്തിന് ഇന്ന് 64മത്തെ പിറന്നാളാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്‌ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്റെ ആവേശത്തിലാണ് ആരാധകര്‍.

    നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം 1995ല്‍ പുറത്തിറങ്ങിയ ഹൈവേയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്.മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍.

    സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020ലാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തിരികെയെത്തിയത്.







    ജോഷിയുടെ പാപ്പന്‍, മാത്യൂസ് തോമസിന്റെ ഒറ്റക്കൊമ്പന്‍, ജിബു ജേക്കബിന്റെ മേം ഹൂം മൂസ, രാഹുല്‍ രാമചന്ദ്രന്റെ പേരിടാത്ത ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്നത്. പാപ്പനാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇതിന്റെ ഡബ്ബിംഗ് സുരേഷ് ഗോപി നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
    Published by:Jayesh Krishnan
    First published: