മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമയിലെത്തി ഒന്‍പത് വര്‍ഷം പിന്നിടുമ്പോള്‍ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞു. യുവാക്കളുടെ ഹരമായി മാറിയ ദുല്‍ഖര്‍ പിറന്നാള്‍ നിറവിലാണ്. ഇതിനകം തന്നെ ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും ദുല്‍ഖര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
മലയാളികളുടെ പ്രിയ നടന് മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും മകനായി 1986 ജൂലൈ 28നാണ് ദുല്‍ഖര്‍ ജനിച്ചത്. കേരളത്തിലും ചെന്നൈയിലും ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. അമേരിക്കയിലെ പാര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്ന് ബിബിഎ ബിരുദം കരസ്ഥമാക്കി.
2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍ ആണ് താരം സമ്മാനിച്ചത്. ഉസ്താദ് ഹോട്ടല്‍, എബിസിഡി, നീലാകാശം പച്ചക്കടല്‍, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്, കമ്മട്ടിപ്പാടം, ചാര്‍ളി, മഹാനടി, വരനെ ആവശ്യമുണ്ട് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍.
Also Read-Kurup Releasing Date| ദുൽഖറിന്റെ 'കുറുപ്പ്' ഉടൻ; തരംഗമായി ടീസർ
ഉസ്താദ് ഹോട്ടലിലെ ഫൈസി, വിക്രമാദിത്യത്തിനിലെ ആദി, എബിസിഡിയിലെ ജോണ്‍, നീലാകാശം പച്ചക്കടലിലെ കാസി, ബാംഗ്ലൂര്‍ ഡെയ്സിലെ അജു, കമ്മട്ടപ്പാടത്തിലെ കൃഷ്ണന് തുടങ്ങിയ ദുല്‍ഖറിന്റെ കഥാപാത്രങ്ങള്‍ ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു.
ചാര്‍ളിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നേടി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നിര്‍മ്മാണ മേഖലയിലും താരം എത്തി. ദുല്‍ഖറിന്റെ പുതിയ ചിത്രമായ 'കുറുപ്പ്' ആരാധകര്‍ കാത്തിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.