• HOME
  • »
  • NEWS
  • »
  • film
  • »
  • HAPPY BIRTHDAY URSULA CORBERO BIRTHDAY SPECIAL MONEY HEISTS TOKYO

Happy Birthday Ursula Corbero (Tokyo) | തരംഗമായി മാറിയ മണിഹെയ്സ്റ്റിലെ ടോക്ക്യോ; ആരാധക ഹൃദയം കീഴടക്കിയ താരത്തിന്റെ ചിത്രങ്ങള്‍

ലോകമെമ്പാടും ആരാധകരാണ് ഉര്‍സുല കോര്ബറോ എന്ന 32കാരിക്ക്.

ലോകമെമ്പാടും ആരാധകരാണ് ഉര്‍സുല കോര്ബറോ എന്ന 32കാരിക്ക്.

ലോകമെമ്പാടും ആരാധകരാണ് ഉര്‍സുല കോര്ബറോ എന്ന 32കാരിക്ക്.

  • Last Updated :
  • Share this:
    'ടോക്ക്യോ'...

    ജപ്പാനിന്റെ തലസ്ഥാനമെന്നതിലുപരി ടോക്ക്യോ പ്രശസ്തമായത് മണിഹെയ്സ്റ്റ് എന്ന സ്പാനിഷ് വെബ് സീരീസിലൂടെയാണ്. ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ കഥാപാത്രമാണ് ടോക്ക്യോ എന്ന ചുറുചുറുക്കുള്ള പെണ്‍ക്കുട്ടി. കൊള്ള ചെയ്യാനെത്തുന്ന പ്രൊഫസറിന്റെ സംഘത്തിലെ മിടുമിടുക്കി. ലോകമെമ്പാടും ആരാധകരാണ് ഉര്‍സുല കോര്ബറോ എന്ന 32കാരിക്ക്.

    ഈയിടക്ക് ഉര്‍സുല ഷൂട്ടിങ്‌സൈറ്റില്‍ നിന്നുള്ള തന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഷോയുടെ പ്രീ - പ്രൊഡക്ഷനെക്കുറിച്ച് സംസാരിക്കവെ ടോക്കിയോ എന്ന കഥാപാത്രമായുള്ള തന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉര്‍സുല കോര്‍ബറോ പങ്കു വെച്ചത്.


    ചിത്രത്തിനോടൊപ്പം നല്‍കിയ ക്യാപ്ഷനിലൂടെ ആരാധകരെ കൂടുതല്‍ ഉദ്വേഗഭരിതരാക്കി മാറ്റിയിരിക്കുകയാണ് താരം. മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണ്‍ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുമെന്നാണ് ഉര്‍സുല തന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് കുറിച്ചത്.





    ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മണി ഹെയ്‌സ്റ്റിന്റെ അവസാന സീസണിന്റെ ട്രെയ്ലര്‍ ആഗസ്സ് 2ന് പുറത്തിറങ്ഘിയിരുന്നു. സീരിസിന്റെ അവസാനഭാഗമാണ് ഇത്. ഇതുവരെയുള്ള ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു.


    അവസാന സീസണ്‍ ചിത്രീകരണത്തിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 'ലാ കാസ ഡി പാപേല്‍' എന്ന പേരില്‍ സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ സീരീസാണ് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച മണി ഹെയ്സ്റ്റായി മാറിയത്. പ്രൊഫസര്‍ എന്ന സമര്‍ത്ഥനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ്.





    10 എപ്പിസോഡുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകും. സീരീസിലെ ഏറ്റവും സംഘര്‍ഷഭരിതമായ എപ്പിസോഡുകള്‍ക്ക് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.


    2017ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് പേരില്‍ ആന്റിന 3 എന്ന സ്പാനീഷ് ടെലിവിഷന്‍ നെറ്റ്വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.
    Published by:Karthika M
    First published:
    )}