നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Vignesh Shivan | 'വിത്ത് ലവ് റൗഡി'; ആരാധകരുടെ വിക്കിയ്ക്ക് നയന്‍സിന്റെ സര്‍പ്രൈസ്

  Happy Birthday Vignesh Shivan | 'വിത്ത് ലവ് റൗഡി'; ആരാധകരുടെ വിക്കിയ്ക്ക് നയന്‍സിന്റെ സര്‍പ്രൈസ്

  പുതിയ സിനിമയുടെ സെറ്റില്‍ ഒരു കേക്ക് കട്ടിംഗ് പാര്‍ട്ടിയാണ് നയന്‍താര വിക്കിയ്ക്കായി ഒരുക്കിയിരുന്നത്

  • Share this:
   നയന്‍താരയുടേയും വിഘ്‌നേശ് ശിവന്റേയും പ്രണയബന്ധവും അവരുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നമ്മളറിയാറുണ്ട്. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്നത് വിഘ്‌നേശ് ശിവന്റെ പിറന്നാളിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസാണ്. ആരാധകരുടെ വിക്കി തന്നെയാണ് പിറന്നാള്‍ ദിനത്തിലെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

   പുതിയ സിനിമയുടെ സെറ്റില്‍ ഒരു കേക്ക് കട്ടിംഗ് പാര്‍ട്ടിയാണ് നയന്‍താര വിക്കിയ്ക്കായി ഒരുക്കിയിരുന്നത്. 'വിത്ത് ലവ് റൗഡി' എന്ന് എഴുതി അലങ്കരിച്ചതടക്കം രണ്ട് കേക്കുകളും മറ്റു ചില സമ്മാനങ്ങളുമാണ് നയന്‍താര നല്‍കിയത്. പശ്ചാത്തലത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കരിക്കുകയും ചെയ്തിരുന്നു.

   'സന്തോഷകരമായ ഈ പിറന്നാള്‍ സര്‍പ്രൈസിന് നന്ദി തങ്കമേ എന്നാണ് വിഘ്‌നേശ് ശിവന്‍ തന്റെ പോസ്റ്റിന് താഴെ കുറിച്ചിരിയ്ക്കുന്നത്. എന്റെ ജീവിതത്തില്‍ നിന്റെ സാനിധ്യം പകരംവെക്കാനാവില്ലായെന്നും, വിഘ്‌നേഷ് ശിവന്‍ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

   ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാള്‍ ആഘോഷത്തിനും വിഘ്‌നേഷ് എത്തുകയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേഷ് പങ്കുവച്ചിരുന്നു.
   തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരു ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം വിവാഹക്കാര്യം ആരാധകരെയും അറിയിക്കുമെന്നും നയന്‍താര പറഞ്ഞിരുന്നു.

   വിഘ്‌നേഷിനെ പരിചയപ്പെട്ടതിനു ശേഷം ജോലിയില്‍ തനിക്കുള്ള ആവേശം ഇരട്ടിച്ചെന്നാണ് നയന്‍താര പറഞ്ഞത്. 'ഏറെ ആഗ്രഹിക്കാനാണ് വിഘ്‌നേഷ് പ്രചോദിപ്പിക്കാറെന്നാണ് നയന്‍സ് പറഞ്ഞിരുന്നത്. സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമാണെന്നും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അനുമതി ചോദിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും പക്ഷേ വിക്കിയോടു എല്ലാ കാര്യങ്ങളും പറയാറുണ്ടെന്നും നയന്‍താര പറയുന്നു.

   വിഘ്‌നേശിന്റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്റെ ചിത്രീകരണത്തിനിടെയാണ് വിക്കിയും നയന്‍താരയുമായുള്ള പരിചയം ആരംഭിക്കുന്നത്.
   Published by:Karthika M
   First published: