മാതൃദിനത്തില്‍ അമ്മ ഗിരിജാ വാര്യരെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി നടി മഞ്ജു വാര്യര്‍. ‘ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തിനും ഏതിനും പ്രായം ഒരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി.. ‘ മഞ്ജുവിന്റെ അമ്മ ഗിരിജയുടെ മോഹിനിയാട്ടം അരങ്ങേറ്റത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് താരം വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘അമ്മയുടെ 67-ാം വയസിലാണ് ഇത് ചെയ്തത്. എന്നെയും ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങൾ പ്രചോദിപ്പിച്ചു. ഞാൻ അമ്മയെ സ്നേഹിക്കുന്നു, അമ്മയെ കുറിച്ചോര്‍ത്ത് ഞാൻ അഭിമാനിക്കുന്നു’ – മഞ്ജു കുറിച്ചു.
View this post on Instagram
മഞ്ജുവിന്റെ പോസ്റ്റിന് പിന്തുണച്ചും അമ്മയ്ക്കും മകള്‍ക്കും ആശംസകള്‍ നേര്‍ന്നും നവ്യാ നായര്‍, സിതാര കൃഷ്ണകുമാര്‍, ദീപ്തി വിധുപ്രതാപ്, ജ്യോത്സന തുടങ്ങിയ സിനിമാ ലോകത്തെ നിരവധി പേര് രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Manju Warrier, Mother's Day